എം.സി.എ രണ്ടാം പ്രീമിയർ ലീഗ് സമാപിച്ചു; അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പ് ജേതാക്കൾ
ഗ്രൂപ്പ് ജേതാക്കളായ അൽ ഇർഷാദ് ഗ്രൂപ്പും ഐ.ടി പാർക്കും തമ്മിൽ വാശിയേറിയ ഫൈനൽ മത്സരമാണ് നടന്നത്.
ദുബൈ: മലയാളി കംപ്യൂട്ടേഴ്സ് അസോസിയേഷൻ ദുബൈയിൽ സംഘടിപ്പിച്ച രണ്ടാം പ്രീമിയർ ലീഗ് ഫുട്ബോൾ ടുർണമെന്റ് പൂർത്തിയായി. ഐ.ടി പാർക്ക് ടീമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പ്, ഓവർ ഓൾ ചാമ്പ്യൻമാരായി. 12 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ഗ്രൂപ്പ് ജേതാക്കളായ അൽ ഇർഷാദ് ഗ്രൂപ്പും ഐ.ടി പാർക്കും തമ്മിൽ വാശിയേറിയ ഫൈനൽ മത്സരമാണ് നടന്നത്.
മത്സരങ്ങളുടെ മുന്നോടിയായി എം.സി.എ പ്രസിഡന്റ് ഫിറോസ് ഇസ്മായിൽ, സെക്രട്ടറി രിഫായി, ബ്രോഡ്ബാൻഡ് കംപ്യൂട്ടർ ഡയറക്ടർ അഷ്‌റഫ് പി.കെ.പി എന്നിവരുടെ നേതൃത്വത്തിൽ മാർച്ച്പാസ്റ്റ് നടന്നു.
ദുഹാ ടെക്നോളജി ജനറൽ മാനേജർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ഡിലിങ്ക് മാർക്കറ്റിങ് മാനേജർ ഷകീർ ഹുസൈൻ, എം.സി.എ പേട്രൺമാരായ പ്രേമൻ, അൽ ഇർഷാദ് ഗ്രൂപ്പ് സിഇഒ മുസ്തഫ എം.വി, രാജഗോപാലൻ, പ്രീമിയർ ലീഗ് കൺവീനർ ഉമർ, റേസ്‌കോടെക് ജസീർ എന്നിവർ മെമന്റോ വിതരണം നടത്തി.
മിസ്റ്റർ കാസർഗോഡ് മത്സര വിജയി റഫീഖ് ഗോൾഡൻ സൈലിനെ ചടങ്ങിൽ ആദരിച്ചു. ടൂർണമെന്റിന്റെ ഭാഗമായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സര പരിപാടികൾ അരങ്ങേറി. കാണികൾക്കുള്ള ഫുഡ്‌ബൗൾ റസ്റ്റോറന്റിന്റെ പ്രത്യേക ലക്കി നറുക്കെടുപ്പ് അഷ്‌റഫ് പി.കെ.പി നിർവഹിച്ചു. വിജയികൾക്കുള്ള സമ്മാനം നൗഫൽ സി.പി വിതരണം ചെയ്തു.