മീഡിയവൺ മബ്റൂഖ് ഗൾഫ്ടോപ്പേഴ്സ് രണ്ടാംഘട്ടം നാളെ ദുബൈ ഡീ മോണ്ട്ഫോർട്ട് യൂനിവേഴ്സിറ്റിയിൽ

Update: 2023-09-16 03:18 GMT
Advertising

പ്രവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മികവിന് മീഡിയവൺ ഏർപ്പെടുത്തിയ ‘മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സിന്റെ’ രണ്ടാംഘട്ട പുരസ്കാരങ്ങൾ നാളെ  ദുബൈയിൽ വിതരണം ചെയ്യും. ദുബൈ അക്കാദമിക് സിറ്റിയിലെ ഡി മോണ്ട്ഫോർഡ് യൂനിവേഴ്സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ മൂന്നൂറിലേറെ വിദ്യാർഥികൾ ആദരം ഏറ്റുവാങ്ങും.

അബൂദബി യൂനിവേഴ്സിറ്റിയിൽ നടന്ന ആദ്യഘട്ട പുരസ്കാര ചടങ്ങിന് പിന്നാലെയാണ് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് ദുബൈയിലെത്തുന്നത്. ഡീമോണ്ട്ഫോർട്ട് യൂനിവേഴ്സിറ്റിൽ വൈകുന്നേരം മൂന്നിന് പുരസ്കാര ജേതാക്കളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. ബിസിനസ് പഠനകേന്ദ്രമായ ബിസിനസ് ഗേറ്റിന്റെ സ്ഥാപകപ്രസിഡന്റ് ലൈല റഹാൽ അൽ അത്ഫാനി ചടങ്ങ് ഉദ്ഘാടനം ചെയ്യും.

കോമൺവെൽത്ത് എന്റർപ്രണേഴ്സ് ക്ലബ് പ്രസിഡന്റ് അബ്ദുൽ അസീസ് അഹമ്മദ്, നോർക്ക റൂട്ട്സ് ഡയറക്ടറും ആസ്റ്റർ ഗ്രൂപ്പ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, സ്റ്റ്ഡിവേൾഡ് എജുക്കേഷൻ സി ഒ ഒ കേറ്റ് ജെറാർഡ്, സിനിമാതാരം മിഥൂൻ രമേശ്, മീഡിയവൺ സി ഇ ഒ റോഷൻ കക്കാട്ട്, മീഡിയവൺ ഡയറക്ടർ ഡോ. അഹമ്മദ് തൊട്ടിയിൽ, മീഡിയവൺ ഗൾഫ് മാധ്യമം ജി സി സി ഡയറക്ടർ സലീം അമ്പലൻ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ദുബൈയിലും സമ്മാനദാന ചടങ്ങിൽ പങ്കെടുക്കുന്ന വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാൾക്ക് പത്തുവർഷത്തെ യുഎഇ ഗോൾഡൻ വിസക്കുള്ള അവസരമൊരുക്കും. ഹാബിറ്റാറ്റ് സ്കൂൾസ്, അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, സ്മാർട്ട്സെറ്റ് അക്കാദമി, ഇസിഎച്ച് ഡിജിറ്റൽ എന്നിവയുടെ പിന്തുണയോടെയാണ് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് ഒരുക്കുന്നത്. പുരസ്കാരദാനത്തിന്റെ മൂന്നാംഘട്ടം ഈമാസം 29 ന് അജ്മാൻ അൽതല്ലയിലെ ഹാബിബാറ്റ് സ്കൂളിൽ നടക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News