മീഡിയവൺ ‘മബ്റൂഖ് ഗൾഫ്ടോപ്പേഴ്സ്’; അപേക്ഷ നൽകാനുള്ള സമയം നീട്ടി

അവധികഴിഞ്ഞ് വന്നവർക്ക് സൗകര്യം

Update: 2023-08-31 19:45 GMT
Advertising

മീഡിയവൺ ‘മബ്റൂഖ് ഗൾഫ്ടോപ്പേഴ്സ്’ പുരസ്കാരത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. വേനലവധിയും ഓണാഘോഷവും കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങാൻ വൈകിയ വിദ്യാർഥികളുടെ സൗകര്യം കണക്കിലെടുത്താണ് സമയപരിധി നീട്ടിയത്.

നൂറുകണക്കിന് വിദ്യാർഥികളാണ് മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരത്തിനായി ഇതിനകം രജിസ്റ്റർ ചെയ്തത്. എന്നാൽ, കഴിഞ്ഞ ദിവസം മാത്രം നാട്ടിൽ നിന്നെത്തിയ പലർക്കും അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്.

യുഎഇയിലെ സ്കൂളുകളിൽ നിന്ന് വിജയിച്ച വിദ്യാർഥികൾ പലരും ഇപ്പോഴും നാട്ടിലാണ്. എന്നാൽ, ഇവർക്ക് വേണ്ടി രക്ഷിതാക്കൾക്ക് അപേക്ഷ സമർപ്പിക്കാനും പുരസ്കാരം സ്വീകരിക്കാനും സൗകര്യമുണ്ടാകും. അബൂദബി, ദുബൈ, അജ്മാൻ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ഈവർഷം പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരം സമ്മാനിക്കുക.

സെപ്തംബർ പത്തിന് അബൂദബി യൂനിവേഴ്സിറ്റിയിലും, സെപ്തംബർ 17 ന് ദുബൈ ഡീ മോണ്ട്ഫോർട്ട് യൂനിവേഴ്സിറ്റിയിലും, സെപ്തംബർ 29 ന് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലുമാണ് പുരസ്കാര വിതരണ ചടങ്ങ്. യുഎഇയിലെ സ്കൂളുകളിൽ നിന്ന് ഈവർഷം പത്താം ക്ലാസ് പ്ലസ്ടു പരീക്ഷകളിൽ 90% മാർക്കിൽ കൂടുതൽ നേടിയവർക്കും, മുഴുവൻ വിഷയത്തിൽ എപ്ലസ് നേടിയവർക്കും അപേക്ഷിക്കാം.

സിബിഎസ്ഇ, കേരള, ഐസിഎസ്ഇ സിലബസികളിൽ പഠിച്ചവർക്കാണ് പുരസ്കാരം നൽകുന്നത്. mabrook.mediaoneonline.com എന്ന വെബ്സൈറ്റ് മുഖേനയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News