യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ
ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിലാണ് ഒഴിവുകളിലേറെയുമുള്ളത്
ദുബൈ: യു.എ.ഇയിലെ സ്കൂളുകളിൽ അടുത്ത അധ്യായന വർഷം 700ലേറെ അധ്യാപരെ നിയമിക്കാനൊരുങ്ങുന്നു. ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിലാണ് ഒഴിവുകളിലേറെയുമുള്ളത്. യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകളാണുള്ളത്. ആഗസ്റ്റിൽ ആരംഭിക്കുന്ന അടുത്ത അധ്യയനവർഷത്തിലാണ് അധ്യാപകരെ നിയമിക്കുക. ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിലെ വിവിധ സ്കൂളുകളിലാണ് നിയമനം . ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ളത് ദുബൈ എമിറേറ്റിലാണ്.
അന്താരാഷ്ട്രതലത്തിൽ അധ്യാപക നിയമനത്തിന്സഹായിക്കുന്ന 'ടെസ്' വെബ്സൈറ്റ്റിപ്പോർട്ടിലാണ് അധ്യാപകർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാകുമെന്ന് വ്യക്തമാക്കുന്നത്. ദുബൈയിൽ 500ഓളം ഒഴിവുകളും അബൂദബിയിൽ 150ഉം ഒഴിവുകളുമാണ്റിപ്പോർട്ട്ചെയ്തിട്ടുള്ളത്. ജെംസ്എജുക്കേഷൻ, തഅ്ലീം, ബ്ലൂം എജുക്കേഷൻ എന്നീ സ്കൂൾ ഗ്രൂപ്പുകളിലാണ്വിവിധ വിഭാഗങ്ങളിലെ അധ്യാപകരെ ആവശ്യമുള്ളത്.
പ്രധാനാധ്യാപകൻ, സ്പോർട്സ്കോച്ച്, മ്യൂസിക്അധ്യാപകൻ തുടങ്ങിയ വിഭാഗങ്ങളിലടക്കം ഒഴിവുകളുണ്ട്. അതുപോലെ ചെറിയ ക്ലാസിലെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും അധ്യാപകരെ ആവശ്യമുണ്ട്. പല സ്ഥാപനങ്ങളിലേക്കും അപേക്ഷ സമർപ്പിക്കാനുള്ളഅവസാന തിയ്യതി ജനുവരിയിൽ അവസാനിക്കും.
നിരവധിസ്കൂളുകളിൽ ഫിസിക്സ്അധ്യാപകരുടെ ഒഴിവുണ്ട്. ദുബൈ ബ്രിട്ടീഷ്സ്കൂൾ ജുമൈറപാർക്, ജെംസ്വെല്ലിങ്ടൺ ഇന്റർനാഷണൽസ്കൂൾ, അർകാഡിയ ഗ്ലോബൽ സ്കൂൾ എന്നിവിടങ്ങളിൽ ഫിസിക്സ്അധ്യാപകരുടെ ഒഴിവുണ്ട്. അതോടൊപ്പം വിവിധ സ്കൂളുകളിൽ മാത്സ്അധ്യാപകരുടെ ഒഴിവും കാണിക്കുന്നുണ്ട്. സയൻസ്, മാത്സ്വിഷയങ്ങളിൽ മികച്ച അധ്യാപകരെ ലഭിക്കുന്നത്സ്കൂളുകൾ പ്രാധാന്യപൂർവമാണ്കാണുന്നത്. ഈ മേഖലകളിലെ അധ്യാപകർക്ക്കൂടുതൽ ശമ്പളവും സ്കൂളുകൾ വാഗ്ദാനം ചെയ്യാറുണ്ട്.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനങ്ങളായതിനാൽ യു.എ.ഇയിലെസ്കൂളുകളിലെ ജോലി വലിയ അനുഭവ സമ്പത്ത്നൽകുന്നതാണ്. രാജ്യത്ത്പ്രവർത്തിക്കുന്ന വിവിധ മാനേജ്മെന്റ്സ്കൂളുകളും അടുത്ത അധ്യായന വർഷത്തേക്ക്അധ്യാപകരെ കണ്ടെത്തുന്നതിന്ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തന്നെ നീക്കം ആരംഭിക്കാറുണ്ട്. ശമ്പളത്തിന്പുറമെ, താമസം അല്ലെങ്കിൽ താമസ അലവൻസ്, മെഡിക്കൽ ഇൻഷൂറൻസ്, വാർഷിക അവധിക്ക്ട്രാവൽ ടിക്കറ്റ്തുടങ്ങിയവ അധ്യാപകർക്ക്നൽകാറുണ്ട്. പൊതുവെ ഫീസ്കുറഞ്ഞ ഇന്ത്യൻ സ്കൂളുകളിൽ അധ്യാപകർക്ക് മറ്റു സ്കൂളുകളെ അപേക്ഷിച്ച്ശമ്പളാദി ആനുകൂല്യങ്ങൾ പൊതുവെ കുറവാണ്.