യുഎഇയിൽ ഫാർമസി മേൽനോട്ടത്തിന് പുതിയ സംവിധാനം: എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് രൂപീകരിച്ചു

വിദേശ വാണിജ്യ കാര്യ സഹമന്ത്രി ഡോ. സാനി അൽ സയൂദിയെ ചെയർമാനായി നിയമിച്ചു

Update: 2023-10-30 19:20 GMT
Advertising

ദുബൈ: മരുന്നുകൾ, മെഡിക്കൽ ഉൽപന്നങ്ങളുടെയും മേൽനോട്ടത്തിന് യുഎഇയിൽ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് നിലവിൽ വന്നു. വിദേശ വാണിജ്യ കാര്യ സഹമന്ത്രി ഡോ. സാനി അൽ സയൂദിയെ ചെയർമാനായി നിയമിച്ചു.

മരുന്നുകൾ, മറ്റ് ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ആരോഗ്യപരിരക്ഷാ ഉൽപന്നങ്ങൾ, മൃഗങ്ങൾക്കുള്ള മരുന്നുകൾ, ഫുഡ് സപ്ലിമെന്റുകൾ, കോസ്‌മെന്റിക്‌സ്, ബയോളജിക്‌സ് തുടങ്ങിയവയെല്ലാം ഇനി മുതൽ എമിറേറ്റ്‌സ് ഡഗ്ര് എസ്റ്റാബ്ലിഷ്‌മെന്റിന്റെ നിയന്ത്രണത്തിലായിരിക്കും. വിദേശ വാണിജ്യകാര്യ സഹമന്ത്രി ഡോ. താനി അൽ സയൂദിയെ ഡഗ്ര് എസ്റ്റാബ്ലിഷ്‌മെന്റ് ചെയർമാനായി നിയമിച്ചാണ് ഇന്നാണ് സർക്കാർ ഉത്തരവിറക്കിയത്.

ഈ രംഗത്തെ ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ ഗവേഷണങ്ങൾക്ക് ദേശീയ തലത്തിൽ സംവിധാനമൊരുക്കുന്ന ചുമതലയും ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റിലാണ്. മരുന്ന് ഉത്പാദകർ, ഫാർമസികൾ, ഡ്രഗ് വെയർഹൗസുകൾ, സ്റ്റോറുകൾ, മാർക്കറ്റിങ് ഓഫീസുകൾ, ബ്ലഡ് ബാങ്കുകൾ, കോർഡ് ബ്ലഡ്, സ്റ്റെം സെൽ സ്റ്റോറേജുകൾ എന്നിവക്ക് ലൈസൻസ് നൽകുന്നതിനുള്ള അധികാരവും ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റിനാകും. മരുന്നുകളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും അവയുടെ വാണിജ്യത്തിനും വിതരണ അനുമതി നൽകാനുള്ള അധികാരവും ഈ സ്ഥാപനത്തിനായിരിക്കും. മരുന്നുകൾ ഉത്്പാദിപ്പിക്കുന്നത് മുതൽ അത് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത് വരെയുള്ള എല്ലാ ഘട്ടത്തിന്റെയും നിയന്ത്രണവും ഡഗ്ര് എസ്റ്റാബ്ലിഷ്‌മെന്റിനുണ്ട്. ഡോ. മഹ ബറക്കാത്താണ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ വൈസ് ചെയർമാൻ.


Full View

New mechanism for pharmacy supervision in UAE: Emirates Drug Establishment formed

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News