ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കാണാനാഗ്രഹിക്കുന്ന നിര്‍മിതിയെന്ന നേട്ടം ബുര്‍ജ് ഖലീഫക്ക്

നേരത്തെ ഇന്ത്യയുടെ താജ്​ മഹലായിരുന്നു ആഗോള സഞ്ചാരികളെ ഏറ്റവും കൂടുതൽ മോഹിപ്പിച്ച നിർമിതി. പുതിയ പഠനത്തിൽ പക്ഷെ, താജ്​ മഹൽ നാലാം സ്​ഥാനത്തേക്ക്​ മാറി. ​.

Update: 2021-09-19 17:25 GMT
Editor : Nidhin | By : Web Desk
Advertising

ലോകത്ത്​ ഏറ്റവും കൂടുതൽ പേർ കാണാൻ ആഗ്രഹിക്കുന്ന നിർമിതിയെന്ന പദവി ബുർജ്​ ഖലീഫക്ക്​. ​ ഗൂഗിളിൽ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഢംബര യാത്രാ കമ്പനിയായ 'കുയോനി' തയാറാക്കിയ റാങ്കിങിലാണ്​ ബുർജ്​ ഖലീഫ ഒന്നാം സ്ഥാനത്തെത്തിയത്.

ലോകത്തെ 66രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സെർച്​ ചെയ്​ത ആകർഷകകേന്ദ്രം ബുർജ്​ ഖലീഫയാണ്​. യാത്രാലക്ഷ്യങ്ങൾ തേടി നടന്ന സെർചുകളുടെ 38 ശതമാനത്തോളം വരുമിത്​. ഇന്ത്യ, സ്വിറ്റ്​സർലൻഡ്​, ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്തോനേഷ്യ, ഫിജി, തുർക്​മിനിസ്​താൻ എന്നിവിടങ്ങളിലെല്ലാം ബുർജ്​ ഖലീഫയാണ്​ മുന്നിട്ടുനിൽക്കുന്നത്​.

നേരത്തെ ഇന്ത്യയുടെ താജ്​ മഹലായിരുന്നു ആഗോള സഞ്ചാരികളെ ഏറ്റവും കൂടുതൽ മോഹിപ്പിച്ച നിർമിതി. പുതിയ പഠനത്തിൽ പക്ഷെ, താജ്​ മഹൽ നാലാം സ്​ഥാനത്തേക്ക്​ മാറി. ​. പട്ടികയിൽ രണ്ടാം സ്​ഥാനത്ത്​ പാരീസിലെ ഈഫൽ ടവറാണ്​. മൂന്നാം സ്​ഥാനം​ പെറുവിലെ മാച്ചുപിച്ചുവിനാണ്​​. ബ്രിട്ടൻ, അയർലൻഡ്​, കാനഡ, ആസ്​ട്രേലിയ എന്നിവിടങ്ങളിൽ നിന്ന്​ ഏറ്റവും കൂടുതൽ സെർച്​ ചെയ്തത്​​ ഈഫൽ ടവറാണ്​. സ്​പെയിൻ, ചിലി, മെക്​സികോ എന്നിവിടങ്ങളിലാണ്​ മാച്ചുപിച്ചുവിനോട്​ ഇഷ്​ടക്കാർ കൂടുതൽ.

ബ്രിട്ടനിലെ ബിഗ്​ ബെൻ, ഇറ്റലിയിലെ പോംപി, സ്​പെയിനിലെ അൽഹംബ്ര, ഫ്രാൻസിലെ നോത്രെ ഡേം, ബ്രിട്ടനിലെ സ്​റ്റോൺഹെങെ, ജോർഡനിലെ പെട്ര, ചൈനയുടെ വൻ മതിൽ എന്നിവയും​ സഞ്ചാരികളുടെ ഇഷ്​ട കേന്ദ്രങ്ങളായി പട്ടികയിൽ ഇടംപിടിച്ചു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News