ഗൾഫ് സർവീസിന് പുതിയ പദ്ധതി: മികച്ച സേവനം ഉറപ്പുനൽകി എയർ ഇന്ത്യ എക്‌സ്പ്രസ്

അൻപതോളം പുതിയ വിമാനങ്ങളാണ് എയർ ഇന്ത്യ എക്‌സപ്രസിന്റെ ഭാഗമായി മാറുക

Update: 2023-11-15 18:55 GMT
Advertising

ദുബൈ: ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവ്വീസുകളും സേവനങ്ങളും വികസിപ്പിക്കാൻ വിവിധ പദ്ധതികളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. പുതിയ വിമാനങ്ങളെത്തുന്നതോടെ വിമാനം വൈകുന്നതുൾപ്പടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു. 15 മാസത്തിനകം വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും ബന്ധപ്പെട്ടവർ പങ്കുവെച്ചു. ദുബൈയിൽ വ്യാപാര പങ്കാളികൾക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് അധികൃതർ ഇക്കാര്യങ്ങൾ അറിയിച്ചത്.

അൻപതോളം പുതിയ വിമാനങ്ങളാണ് മാർച്ച് മാസത്തോടെ എയർ ഇന്ത്യ എക്‌സപ്രസിന്റെ ഭാഗമായി മാറുക. ഇതോടെ ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തും. റൂട്ടുകൾ പുതുക്കിയും മാറ്റങ്ങൾ വരുത്തിയും നിരന്തര പരിഷ്‌കരണ പരിപാടികളാണ് ഏറ്റെടുത്തു മുന്നോട്ടു പോകുന്നതെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് എം.ഡി അലോക് സിങ് പറഞ്ഞു. മൊത്തം 70 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ലയനനടപടികൾ പൂർണമായും ആറ് മാസത്തിനകം പൂർത്തിയാക്കും.

ഗൾഫ് പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ പറഞ്ഞു. യു.എ.ഇക്കു പുറമെ സൗദിയിലേക്കും സർവ്വീസ് വർധിപ്പിക്കും. നിലവിലുണ്ടായ വിമാനം വൈകൽ, സർവ്വീസ് തടസ്സം ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ ഓരോന്നും സൂക്ഷമമായി പരിശോധിക്കുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചു. നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളിൽ യാത്രക്കാർക്ക് നേരിട്ട പ്രയാസങ്ങളിൽ എയർ ഇന്ത്യ എക്‌സ്പ്രസിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.


Full View


New scheme for Gulf service: Air India Express guarantees better service

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News