ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുമെന്ന വാർത്ത വ്യാജം: ടിഡിആർഎ

വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

Update: 2023-10-06 02:32 GMT
Advertising

ഈ മാസം 11ന് ബുധനാഴ്ച ലോകമെമ്പാടും ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുമെന്ന വാർത്ത വ്യാജമാണെന്ന് വിശദീകരണം. ഇന്റർനെറ്റ് സേവനങ്ങൾ വ്യാപകമായി തടസ്സപ്പെടുമെന്ന് നിരവധി വാർത്തകളാണ് നിലവിൽ പ്രചരിക്കുന്നത്. ഈ വാർത്ത തീർത്തും വ്യാജമാണെന്നാണ്അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

ഇതു സംബന്ധിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രചരിച്ച റിപ്പോർട്ടുകളെല്ലാം തെറ്റാണെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ)യാണ് അറിയിച്ചത്.

ഇങ്ങനെയുള്ള അനാവശ്യമായ ആശങ്കകൾ ഒഴിവാക്കുന്നതിനും കൃത്യമായ വിവരങ്ങൾക്കും അറിയിപ്പുകൾക്കും വേണ്ടി തങ്ങളുടെ ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും ജനങ്ങളോട് സോഷ്യൽ മീഡിയ വഴി അതോറിറ്റി അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ റിപ്പോർട്ടിലടക്കം ഒരു വാർത്താ അവതാരകൻ ഈ വ്യാജ വാർത്ത അവതരിപ്പിക്കുന്നുണ്ട്.

ഈ വീഡിയോ കൃത്രിമമാണെന്നും അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2018ൽ സംപ്രേഷണം ചെയ്ത ഒരു വീഡിയോ ദൃശ്യത്തിൽ വ്യാജ വാർത്തയുടെ വോയ്സ് ചേർത്താണ് സംഭവം പ്രചരിപ്പിച്ചിരിക്കുന്നത്. ഈ ദിവസം ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടില്ലെന്ന് ടിഡിആർഎ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News