ഭക്ഷണത്തിന് പണം വേണ്ട, പുതപ്പ് മതി; ഭൂകമ്പ ബാധിതർക്ക് കൈത്താങ്ങുമായി റെസ്റ്റോറന്റ്

Update: 2023-02-12 06:17 GMT
Advertising

ഭൂകമ്പത്തിന്റെ ഇരകൾക്ക് ഒരു പുതപ്പ് സംഭാവന ചെയ്താൽ ഭക്ഷണം ഫ്രീ. ദുബൈയിലെ ഒരു തുർക്കി ഭക്ഷണശാല ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കാൻ തെരഞ്ഞെടുത്തത് വേറിട്ടോരു രീതിയാണ്. ഇന്ത്യക്കാരടക്കം നിരവധി പേരാണ് ഇവിടെ പുതപ്പ് സംഭാവന ചെയ്ത് ഭക്ഷണം കഴിക്കാൻ എത്തിയത്.

ഇന്നലെ പ്രഭാതഭക്ഷണം കഴിക്കാൻ എത്തുന്നവർ പണത്തിന് പകരം ഭൂകമ്പത്തിന്റെ ഇരകൾക്ക് പുതപ്പ് നൽകണം എന്നതായിരുന്നു ഈ റെസ്റ്റോറന്റ് ഉടമകൾ മുന്നോട്ടുവെച്ച നിർദേശം. ഒരു പുതപ്പിന് പകരമായി ഒരാൾക്കുള്ള പ്രഭാത ഭക്ഷണമാണ് സൗജന്യമായി ലഭിക്കുക.

https://www.youtube.com/watch?v=Q2eZ6YF-1pQ

വലിയൊരു ദുരന്തത്തെ നേരിട്ട നാടിന് ചെറിയൊരു കൈത്താങ്ങ് മാത്രമാണിതെന്ന് പറയുകയാണ് റെസ്റ്റോറന്റ് ഉടമ ഫാദി അൽ അബ്ല. ഇന്ത്യൻ പ്രവാസികളടക്കം നിരവധി പേർ പുതപ്പുമായി റെസ്റ്റോറന്റിലേക്ക് എത്തിയിരുന്നു.

ഭൂകമ്പത്തിന്റെ ഇരകൾക്ക് നൽകുന്ന ചെറിയ പിന്തുണക്ക് പോലും വലിയ മൂല്യമുണ്ടെന്ന സന്ദേശം നൽകാനാണ് പലരും പുതപ്പുകളുമായി വന്നത്. പ്രതീക്ഷതിച്ചതിനേക്കാൾ വലിയ പിന്തുണയാണ് ബ്ലാങ്കറ്റ്‌സ് ഫോർ ബ്രേക്ക്ഫാസ്റ്റ് എന്ന ആശയത്തിന് ലഭിച്ചത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News