കോടികൾ സമാഹരിച്ച് നമ്പർ പ്ലേറ്റ് ലേലം; എ.എ 16 എന്ന നമ്പറിന് 73 ലക്ഷം ദിർഹം

ദുബൈ ആർ.ടി.എ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ലേലത്തിൽ 6.55കോടി ദിർഹം സമാഹരിച്ചു

Update: 2024-05-20 18:16 GMT
Advertising

ദുബൈ: കഴിഞ്ഞദിവസം നടന്ന നമ്പർ പ്ലേറ്റ് ലേലത്തിൽ ദുബൈ സമാഹരിച്ചത് 6.55 കോടി ദിർഹം. വാശിയേറിയ ലേലം നടന്ന AA 16 എന്ന നമ്പർ ലേലം കൊണ്ടത് 73 ലക്ഷത്തിലേറെ ദിർഹത്തിനാണ്. ഫാൻസി നമ്പറുകൾ സ്വന്തമാക്കാനുള്ള ദുബൈയിലെ വാഹനപ്രേമികളുടെ മത്സരം മുമ്പും തലക്കെട്ടുകൾ കീഴടക്കിയിട്ടുണ്ട്.

വേറിട്ട നമ്പറുകൾ വിൽക്കാൻ ദുബൈ ആർ.ടി.എ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ലേലത്തിൽ സമാഹരിച്ചത് 6.55കോടി ദിർഹമാണ്. 90 നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ വെച്ചത്. 115 തവണയാണ് ആർ.ടി.എ ഇത്തരം ലേലം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ലേലത്തേക്കാൾ 28ശതമാനം കൂടുതൽ തുക സമാഹരിക്കാൻ കഴിഞ്ഞതായി ആർ.ടി.എ അറിയിച്ചു.

എ.എ16 എന്ന നമ്പറാണ് ഏറ്റവും കൂടുതൽ തുക നേടിയത്. 73.32ലക്ഷം ദിർഹമിനാണ് പ്ലേറ്റ് ലേലം കൊണ്ടത്. എ.എ69 എന്ന നമ്പർ 60ലക്ഷം ദിർഹമും എ.എ999 എന്ന നമ്പർ 40.5 ലക്ഷം ദിർഹവും നേടി. അൽ ഹബ്തൂർ സിറ്റിയിലെ ഹിൽടൻ ദുബൈയിലാണ് ലേലം നടന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News