കാലാവസ്ഥ ഉച്ചകോടിക്ക് പിന്തുണ; കടലിൽ 70 അടി താഴ്ചയിൽ മുങ്ങി അച്ഛനും മകളും നൽകിയ സന്ദേശം...

ദുബൈയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്ക് പിന്തുണ അറിയിക്കാൻ കൂടിയാണ് ഒഡീഷ സ്വദേശികളായ അച്ഛനും മകളും വേറിട്ട രീതി തെരഞ്ഞെടുത്തത്.

Update: 2023-12-11 16:55 GMT
Editor : rishad | By : Web Desk
Advertising

ദുബൈ: കടലിൽ 70 അടി താഴ്ചയിൽ മുങ്ങി യു.എ.ഇക്ക് അഭിവാദ്യമർപ്പിച്ച് ഒരു അച്ഛനും മകളും. ദുബൈയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്ക് പിന്തുണ അറിയിക്കാൻ കൂടിയാണ് ഒഡീഷ സ്വദേശികളായ അച്ഛനും മകളും വേറിട്ട രീതി തെരഞ്ഞെടുത്തത്.

മാലി തീരത്തായിരുന്നു അച്ഛന്റെയും മകളുടെയും സാഹസിക പ്രകടനം. കടലിൽ പവിഴപുറ്റുകൾക്കിടയിൽ നിന്ന് ആഗോളതാപനത്തെ പ്രതിരോധിക്കാനുള്ള സന്ദേശം നൽകുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ദുബൈയിൽ പ്രവാസിയായ മാനേജ്മെന്റ് വിദഗ്ധൻ പ്രിയദർശി പാണിഗ്രഹിയും പതിമൂന്ന്കാരിയായ മകൾ ടിസ്യ പാണിഗ്രഹിയും യു എ ഇ ദേശീയദിനാഘോഷിച്ചതും ഇങ്ങനെയാണ്. രണ്ടുപേരും പരിശീലനം ലഭിച്ച സ്ക്യൂബ ഡൈവർമാർ.

മനോഹരമായ ഭൂമിയെയും കടലിനെയും സംരക്ഷിക്കാൻ ഒന്നിച്ച് പ്രവർത്തിക്കാം എന്ന മുദ്രാവാക്യമാണ് ഇവർ 70 അടി താഴ്ചയിലേക്ക് മുങ്ങാം കുഴിയിട്ട് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.

ദുബൈ റാഫിൽ വേൾഡ് അക്കാദമിയിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ടിസ്യ പത്താം വയസിൽ ഒഡീഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ക്യൂബ ഡൈവർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആഗോളതാപനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ ആഴക്കടലിലേക്കാൾ നല്ല സ്ഥലമില്ലെന്നാണ് ഈ അച്ഛനും മകളും പറയുന്നത്.

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News