ഒമാൻ വഴി ദുബൈയിലേക്ക് വരുന്നവർ ഒമാൻ ടൂറിസ്റ്റ് വിസ സ്വന്തമാക്കണം; മുന്നറിയിപ്പുമായി യാത്രക്കാർ

നാട്ടിൽ നിന്ന് ഒമാൻ വഴി കഴിഞ്ഞദിവസം ദുബൈയിലെത്തിയ യാത്രക്കാരാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്

Update: 2022-08-20 19:16 GMT
Advertising

ദുബൈ: ദുബൈയിലേക്ക് മടങ്ങിവരാൻ പൊള്ളുന്ന വിമാനടിക്കറ്റ് നിരക്ക് മറികടക്കാൻ ഒമാൻ വഴി യാത്രപുറപ്പെടുന്നവർ ടൂറിസ്റ്റ് വിസ സ്വന്തമാക്കാൻ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. നാട്ടിൽ നിന്ന് ഒമാൻ വഴി കഴിഞ്ഞദിവസം ദുബൈയിലെത്തിയ യാത്രക്കാരാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ജി സി സി രാജ്യങ്ങളിൽ റെസിഡന്റ് വിസയുള്ളവർക്ക് ഒമാനിലേക്ക് വരാൻ ഓൺലൈൻ വഴി ഓൺഅറൈവൽ വിസ ലഭിക്കും. എന്നാൽ, ഇന്ത്യയിൽ നിന്ന് നേരിട്ട് ഒമാനിലേക്ക് യാത്ര ചെയ്യുമ്പോൾ ഈ വിസയിൽ ഒമാനിലെ വിമാനത്താവളങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ അനുമതി ലഭിക്കണമെന്നില്ല. ജി സി സി രാജ്യങ്ങളിൽ നിന്ന് നേരിട്ട് വരുമ്പോൾ മാത്രമാണ് ഈ വിസ പ്രയോജനപ്പെടുത്താൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ ട്രാവൽസുകൾ വഴി കുറഞ്ഞ ദിവസത്തെ ഒമാൻ ടൂറിസ്റ്റ് വിസ സ്വന്തമാക്കി വേണം യാത്ര തിരിക്കാനെന്നും യാത്രക്കാർ അറിയിച്ചു.

യു എ ഇ റെസിഡന്റ് വിസയുള്ളവർക്ക് ഓൺലൈനിൽ ലഭിക്കുന്ന വിസയിൽ ഒമാനിലെ വിമാത്താവളത്തിൽ വിമാനമിറങ്ങാൻ കഴിയും. എന്നാൽ, പുറത്തിറങ്ങി ബസ് മാർഗം യു എ ഇയിലേക്ക് പോകാൻ കഴിയില്ല. പകരം, വിമാനത്തിൽ പോകേണ്ടി വരും എന്നതിനാൽ ടിക്കറ്റ് നിരക്ക് ലാഭിക്കാൻ കഴിയില്ലെന്നും യാത്രക്കാർ വ്യക്തമാക്കുന്നു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News