വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി; 400 ദശലക്ഷം പേര്‍ക്കുള്ള ഭക്ഷണം ശൈഖ് മുഹമ്മദ് ഏറ്റെടുത്തു

26 ദിവസം കൊണ്ടാണ് പദ്ധതിയിലേക്കുള്ള വിഭവ സമാഹരണം ലക്ഷ്യം കണ്ടത്

Update: 2022-04-27 12:15 GMT
Advertising

യു.എ.ഇ പ്രഖ്യാപിച്ച വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി ലക്ഷ്യം നേടിയതായി അധികൃതര്‍. ശതകോടി മനുഷ്യര്‍ക്ക് ഭക്ഷണം നല്‍കാനുള്ള പദ്ധതിയിലേക്കുള്ള ധനസമാഹരണം ലക്ഷ്യം കൈവരിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമാണ് പ്രഖ്യാപിച്ചത്.

600 ദശലക്ഷം പേര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള തുക വിവിധ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി സമാഹരിച്ചു. ബാക്കി 400 ദശലക്ഷം പേര്‍ക്കുള്ള ഭക്ഷണം വ്യക്തിപരമായി താന്‍ ഏറ്റെടുക്കുന്നതായി ശൈഖ് മുഹമ്മദ് അറിയിച്ചു. 26 ദിവസം കൊണ്ടാണ് പദ്ധതിയിലേക്കുള്ള വിഭവ സമാഹരണം ലക്ഷ്യം കണ്ടത്.

320000 വ്യക്തികള്‍ പദ്ധതിയിലേക്ക് സംഭാവന നല്‍കിയിരുന്നു. 50 രാജ്യങ്ങളിലെ ശതകോടി ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് റമദാന്‍ ഒന്നിനാണ് തുടക്കം കുറിച്ചത്. 13 രാജ്യങ്ങളില്‍ ഭക്ഷണവിതരണം പുരോഗമിക്കുകയാണ്. റമദാന്‍ പിന്നിട്ടും പദ്ധതിയുടെ പ്രവര്‍ത്തനം തുടരും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News