ഉൽപാദന നയം തിരുത്താൻ ഒപെക്​; അസംസ്​കൃത എണ്ണവിലയിൽ വർധന

ഉൽപാദനം ഉയർത്തി എണ്ണവിപണിയിൽ സന്തുലിതത്വം കൊണ്ടുവരാനാണ്​ ഉൽപാദക രാജ്യങ്ങൾ ശ്രമിക്കേണ്ടതെന്ന്​ ഇറക്കുമതി രാജ്യങ്ങൾ ആവശ്യപ്പെട്ടു.

Update: 2022-08-23 18:33 GMT
Advertising

ദുബൈ: എണ്ണ ഉൽപാദനത്തിൽ ഒപെക്​ രാജ്യങ്ങൾ കുറവ്​ വരുത്തിയേക്കുമെന്ന സൂചന പുറത്തുവന്നതോടെ അസംസ്​കൃത എണ്ണവിലയിൽ വർധന. മൂന്ന്​ ഡോളറാണ്​ വർധിച്ചത്​. അതേസമയം ഉൽപാദനം ഉയർത്തി എണ്ണവിപണിയിൽ സന്തുലിതത്വം കൊണ്ടുവരാനാണ്​ ഉൽപാദക രാജ്യങ്ങൾ ശ്രമിക്കേണ്ടതെന്ന്​ ഇറക്കുമതി രാജ്യങ്ങൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ എണ്ണവിലയിൽ കാര്യമായ ഇടിവാണ്​ രേഖപ്പെടുത്തിയത്​. യുക്രെൻ യുദ്ധത്തെ തുടർന്ന്​ ബാരലിന്​ 140 ഡോളറിനു മുകളിൽ വരെയെത്തിയതാണ്​ വില. ഇതാണ്​ പോയവാരം 90 ഡോളർ വരെ ഇടിഞ്ഞത്​. വിലത്തകർച്ച ഉൽപാാദന നയത്തിൽ ചില പുനരാലോചനക്ക്​ ഒപെക്​ രാജ്യങ്ങളെ പ്രേരിപ്പിക്കുമെന്ന റിപ്പോർട്ടുകളും​ പുറത്തുവന്നു​. പുതിയ പ്രതിസന്​ധി നേരിടാൻ ഉൽപാദനത്തിൽ കുറവ്​ വരുത്തുന്നതുൾപ്പെടെയുള്ള ബദൽ നടപടികൾ പരിഗണിക്കുമെന്ന്​ പ്രധാന എണ്ണ ഉൽപാദക രാജ്യമായ സൗദി അറേബ്യയുടെ ഊർജ മന്ത്രി പ്രതികരിക്കുകയും ചെയതു.

ഏതായാലും ഈ സൂചനകൾ വിപണിയിൽ വലിയ മാറ്റത്തിനിടയാക്കി. വിലയിൽ മൂന്നര ശതമാനത്തോളം വർധനയാണ്​ ഇന്ന്​ റിപ്പോർട്ട്​ ചെയ്​തത്​. അസംസ്​കൃത എണ്ണവില ഇതോടെ ബാരലിന്​ 99.88 ഡോളറിലെത്തി. അതേസമയം 2015ലെ ആണവ കരാർ പുനരജ്​ജീവിപ്പിക്കാനുള്ള അന്തിമവട്ട ചർച്ച വിജയം കണ്ടാൽ ഇറാൻ എണ്ണ കൂടി വിപണിയിലെത്തും. അത്തരമൊരു സാഹചര്യത്തിൽ ഉൽപാദന നയത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന്​ ഒപെക്​ നേതൃത്വം വ്യക്​തമാക്കി. യൂറോപ്യൻ രാജ്യങ്ങൾ കടുത്ത ഊർജ പ്രതിസന്​ധി നേരിടേണ്ടി വരും എന്നതിനാൽ ആണവ കരാർ പുനഃസ്ഥാപിച്ച്‌ ഇറാൻ എണ്ണ വിപണിയിൽ എത്തുന്നത്​ ഏറെ ഗുണം ചെയ്യും.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News