ഓപറേഷൻ പിറ്റ് സ്റ്റോപ്പ്; സുപ്രധാന പങ്കു വഹിച്ച് ദുബൈ പൊലീസ്
'ഓപറേഷൻ പിറ്റ്സ്റ്റോപ്' എന്ന് പേരിട്ട ഓപറേഷനിലുടെ നിരവധി അന്താരാഷ്ട്ര കുറ്റവാളികെള പിടികൂടി
ആഗോള തലത്തിൽ 15 രാഷ്ട്രങ്ങളിലെ നിയമ നിർവഹണ സംവിധാനങ്ങൾ ഒരുമിച്ച് നടത്തിയ ഓപറേഷനിൽ സുപ്രധാന പങ്കുവഹിച്ച് ദുബൈ പൊലീസ്. 'ഓപറേഷൻ പിറ്റ്സ്റ്റോപ്' എന്ന് പേരിട്ട ഓപറേഷനിലുടെ നിരവധി അന്താരാഷ്ട്ര കുറ്റവാളികെള പിടികൂടി. 1.6 കോടി ദിർഹം നികുതി വെട്ടിപ്പ്നടത്തിയ കേസിലെ പ്രതിയെയാണ്ദുബൈ പൊലീസ്വലയിലാക്കിയത്. ജപ്പാനിൽ നിന്ന്യു.എ.ഇയിൽവന്നിറങ്ങിയ ഇയാളെ ദുബൈ പൊലിസ് തന്ത്രപരമായി അറസ്റ്റ്ചെയ്യുകയായിരുന്നു.
നികുതിവെടിപ്പ് നടത്തുന്ന വൻ ശൃംഖലയുടെ ഭാഗമായിപ്രവർത്തിക്കുന്നയാളാണ് പിടിയിലായത്. സ്പെയിൻ, റൊമാനിയ, എസ്റ്റോണിയ എന്നിവിടങ്ങളിലെ കമ്പനികൾ വഴിയാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ ഇറ്റലി കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചത്. ഇ-കൊമേഴ്സ്പ്ലാറ്റ്ഫോം വഴി 40ദശലക്ഷംയൂറോ മൂല്യമുള്ള കച്ചവടം നടത്തിയതായി കാണിച്ച്തെറ്റായ മൂല്യവർധിത നികുതി വെളിപ്പെടുത്തിയായിരുന്നുതട്ടിപ്പ്.
സങ്കീർണമായ അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയുന്നതിന് വിവിധ രാജ്യങ്ങളിലെ നിയമ നിർവഹണ ഏജൻസികളുമായി വിവരങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. അന്താരാഷ്ട്ര കുറ്റവാളികളെ പിടികൂടുന്നതിൽ വിവിധ അതിർത്തികളിൽ ദുബൈ പൊലീസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു. മുമ്പും നിരവധി സന്ദർഭങ്ങളിൽ അന്താരാഷ്ട്ര കുറ്റവാളികെള പിടികൂടുന്നതിൽ സുപ്രധാന പങ്കുവഹിക്കാൻ ദുബൈ പൊലീസിന്സാധിച്ചിട്ടുണ്ട്.