പാക്കിസ്ഥാൻ രൂപയും താഴേക്ക്; യു.എ.ഇ ദിർഹത്തിനെതിരെ ഏറ്റവും താഴ്ന്ന നിലയിൽ
Update: 2022-07-20 15:33 GMT
പാകിസ്ഥാനിലെ രാഷ്ട്രീയ സംഘർഷം അവരുടെ രൂപയുടെ മൂല്യത്തേയും സാരമായി ബാധിക്കുന്നു. യു.എ.ഇ ദിർഹത്തിനെതിരെ 61 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്കാണ് ഇന്ന് പാകിസ്ഥാൻ രൂപയുടെ മൂല്യമെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 10 ന് ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ സർക്കാരിനെ പുറത്താക്കിയതിന് ശേഷം രാജ്യത്തെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഏകദേശം 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമെന്ന് പാകിസ്ഥാൻ ധനമന്ത്രി മിഫ്താ ഇസ്മയിൽ പ്രതികരിച്ചു. വിപണിയിലെ അസ്ഥിരത താൽക്കാലികം മാത്രമാണെന്നും, കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത് പരിഹരിക്കപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.