ദുബൈ കോൺസുലേറ്റ് മുഖേനയുള്ള പാസ്പോർട്ട് സേവനം വൈകുന്നതിനെതിരെ വ്യാപക പരാതി
ബി.എൽ.എസ് കേന്ദ്രങ്ങളിലൂടെയുള്ള സേവനം താളം തെറ്റിയതിനെതിരെ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് വിവിധ കൂട്ടായ്മകൾ ആവശ്യപ്പെട്ടു
ദുബൈ കോൺസുലേറ്റ് മുഖേനയുള്ള പാസ്പോർട്ട് സേവനം വൈകുന്നതിനെതിരെ വ്യാപക പരാതി. ബി.എൽ.എസ് കേന്ദ്രങ്ങളിലൂടെയുള്ള സേവനം താളം തെറ്റിയതിനെതിരെ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് വിവിധ കൂട്ടായ്മകൾ ആവശ്യപ്പെട്ടു. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും പരാതി നല്‍കി.
പാസ്പോർട്ട് സേവനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നാണ് കേന്ദ്രനിർദേശം. എന്നാൽ യു.എ.ഇയിലെ പ്രവാസികൾക്ക് പാസ്പോര്‍ട്ട് പുതുക്കാനും പുതിയ പാസ്പോർട്ട്ലഭികാനും ആഴ്ചകൾ തന്നെയാണ് വേണ്ടി വരുന്നത്. ബി.എൽ.എസ് കേന്ദ്രങ്ങളുടെ ഉദാസീന നിലപാടാണ് പ്രശ്നകാരണമെന്ന ആക്ഷേപം ശക്തമാണ്. അപേക്ഷ സമർപ്പിക്കാൻ അനുമതി കിട്ടാൻ അനിശ്ചിതമായി കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. അതേ സമയം വലിയ തുക സേവനനിരക്ക് നൽകിയാൽ ഒരു ദിവസം കൊണ്ട് പാസ്പോർട്ട് സേവനം ലഭ്യമാകുന്നുണ്ട്. അമിത ലാഭം പ്രതീക്ഷിച്ചാണ് ഈ പകൽ കൊള്ളയെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ റഹീം ആരോപിച്ചു.
തത്കാൽ സംവിധാനത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ പാസ്പോർട്ട് സേവനം ലഭ്യമാക്കുേമ്പാൾ എന്തുകൊണ്ടാണ് തുഛ വരുമാനക്കാരായ പ്രവാസികളുടെ കാര്യത്തിൽ നിഷേധ നിലപാട് സ്വീകരിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. നയതന്ത്ര ഇടപെടൽ തേടി യു.എ..ഇയിലെ ഇന്ത്യൻ അംബാസഡർക്കും പരാതി കൈമാറിയിട്ടുണ്ട്.