അബൂദബിയില്‍ വാണിജ്യ, ടൂറിസം പരിപാടികള്‍ നൂറുശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാന്‍ അനുമതി
Update: 2022-04-29 11:52 GMT
അബൂദബിയില്‍ വാണിജ്യ, ടൂറിസം പരിപാടികള്‍ നൂറുശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അബൂദബി ദേശീയ ദുരന്തനിവരാണ സമിതി അനുമതി നല്‍കി. യു.എ.ഇയില്‍ കോവിഡ് ബാധ കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഇതോടെ അബൂദബിയിലെ മിക്ക മേഖലകളും പൂര്‍ണശേഷയില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍പാസ് ലഭിക്കുന്ന കാലാവധി 30 ദിവസമായും വര്‍ധിപ്പിച്ചു.
ഇതുവരെ 14 ദിവസമായിരുന്നു ഇതിന്റെ കാലാവധി ലഭിച്ചിരുന്നത്. ഗ്രീന്‍പാസ് ലഭിക്കാന്‍ ഇതോടെ മാസത്തിലൊരിക്കല്‍ പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാകും.