'അയൽപക്കത്തെ പൊലീസുകാരൻ'പദ്ധതി; കുറ്റകൃത്യങ്ങളിൽ 15% കുറവ്

Update: 2023-01-15 14:58 GMT
Advertising

'പൊലീസ്മാൻ ഇൻ യുവർ നെയ്ബർഹുഡ്' അഥവാ 'അയൽപക്കത്തെ പൊലീസുകാരൻ'പദ്ധതിയിലൂടെ ദുബൈയിൽ കുറ്റകൃത്യങ്ങളിൽ കഴിഞ്ഞ വർഷം 15% കുറവെന്ന് റിപ്പോർട്ട്.

പദ്ധതി വിജയിച്ചതിന് നന്ദി അറിയിച്ച് ദുബൈ പൊലീസിലെ ക്രൈം പ്രിവൻഷൻ ഡിപ്പാർട്ട്മെന്റാണ് കണക്കുകൾ പുറത്തുവിട്ടത്.

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കുന്നതിലും പൊലീസിനും പൊതുജനങ്ങൾക്കുമിടയിൽ നല്ല ബന്ധം സൂക്ഷിക്കുന്നതിനും പദ്ധതി ഉപകരിച്ചതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ക്രൈം പ്രിവൻഷൻ ഡിപ്പാർട്ട്മെന്റ് ഡയരക്ടർ കേണൽ അരീഫ് അലി ബിഷോ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,400 കേസുകളാണ് പദ്ധതിയിലൂടെ കൈകാര്യം ചെയ്തത്.

ദുബൈ പൗരന്മാർക്കും പ്രവാസികൾക്കുമിടയിൽ സുരക്ഷാ അവബോധം പ്രചരിപ്പിക്കുന്നതിനും പരാതികൾ സ്വീകരിക്കുന്നതിനും തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിനും സംരംഭം വലിയ സംഭാവന നൽകിയതായി കേണൽ ബിഷോ പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News