കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്ന് യുഎഇയുടെ മുന്നറിയിപ്പ്
ക്വാറന്‍റൈന്‍ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കണിശത പുലർത്തണമെന്ന് വിദേശികളോട് അധികൃതർ
കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്. ക്വാറന്‍റൈന്‍ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കണിശത പുലർത്തണമെന്ന് വിദേശികളോടും അധികൃതർ നിർദേശിച്ചു. കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ തടവും വൻതുക പിഴയും ആയിരിക്കും ശിക്ഷ.
നിലവിലെ നിയമങ്ങളിൽ ഏതാനും പുതിയ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ശംസിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കോവിഡ് വ്യാപനം തടയാൻ യുഎഇ സ്വീകരിച്ചു വരുന്ന കടുത്ത നടപടികൾ ലംഘിക്കാനുള്ള നീക്കം ഒരു നിലക്കും പൊറുപ്പിക്കില്ലെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശക്തമായി നേരിടും. രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ എല്ലാവരും പൂർണമായും പാലിച്ചിരിക്കണം.
ഹോം ക്വാറന്‍റൈന്‍ ചട്ടം ലംഘിച്ചാൽ അര ലക്ഷം ദിർഹമായിരിക്കും ഫൈൻ. ട്രാക്കിങ് വാച്ച് ബോധപൂർവം നശിപ്പിക്കുന്നവരിൽ നിന്ന് പതിനായിരം ദിർഹം ഈടാക്കും. 21 നിയമലംഘന സാധ്യതകൾ സംബന്ധിച്ചും പുതിയ വിജ്ഞാപനം വിശദീകരിക്കുന്നുണ്ട്.