ദുബൈയിൽ റാസൽഖോർ-നാദൽ ഹമർ ​ഫ്ലൈ ഓവർ തുറന്നു

1471 മീറ്റർ നീളം വരുന്ന റോഡിലൂടെ മണിക്കൂറിൽ 30,000 വാഹനങ്ങൾക്ക്​സഞ്ചരിക്കാനാകും

Update: 2023-02-19 19:23 GMT
Advertising

ദുബൈയിൽ ശൈഖ്​ റാശിദ്​ബിൻ സഈദ് ​ഇടനാഴി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായ റാസൽഖോർ-നാദൽ ഹമർ ​ഫ്ലൈ ഓവർ തുറന്നു. റാസൽഖോറിൽ നിന്ന്​ നാദൽഹമർ റോഡിലേക്ക്​ ഗതാഗത തടസമോ സിഗ്​നലോ ഇല്ലാതെ കയറാവുന്ന പാലമാണിത്​.  1471 മീറ്റർ നീളം വരുന്ന റോഡിലൂടെ മണിക്കൂറിൽ 30,000 വാഹനങ്ങൾക്ക്​സഞ്ചരിക്കാനാകും.

നാദൽഹമർ റോഡിൽ നിന്ന്​ശൈഖ്​മുഹമ്മദ്​ബിൻ സായിദ്​റോഡിലേക്ക്​ ​ഇനി തടസമില്ലാതെ കടക്കാനാകും. രണ്ട്​വരിപാതയാണ്​ നിർമിച്ചിരിക്കുന്നത്​. റാസൽഖോർ റോഡിൽനിന്ന് നാദ അൽ ഹമറിലേക്കുള്ള വലതുവശത്തേക്ക് ​തിരിയുന്നത്​ എളുപ്പമാക്കുന്നതിന്​ 368 മീറ്റർ നീളമുള്ള തുരങ്കവും ഇതിൽ ഉൾപെടുന്നു. റോഡ്​വിപുലീകരണവും ഇവിടെ നടക്കുന്നുണ്ട്​. ഇത്​ഏപ്രിലോടെ പൂർത്തിയാകും. പുതിയ റോഡ്​ദുബൈയിലെ ഗതാഗതം വേഗത്തിലാക്കുമെന്ന് ​ആർ.ടി.എഎക്സിക്യൂട്ടീവ്​ഡയറക്ടർ ബോർഡ്​ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു.

Full View

ആർ.ടി.എ നടപ്പാക്കുന്ന വലിയ പദ്ധതികളിലൊന്നാണ്​ ശൈഖ്​ റാശിദ്​ബിൻ സഈദ്​കോറിഡോർ പദ്ധതി. പല ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതി പൂർത്തിയാകു​ന്നതോടെ ശൈഖ് ​മുഹമ്മദ്​ ബിൻ സായിദ് ​റോഡിൽ നിന്ന് ​ബുകദ്ര ജങ്​ഷനിലേക്കുള്ള യാത്രാസമയം 20 ൽ നിന്ന്​ ഏഴ്​ മിനിറ്റായി കുറയും. റോഡിൽ ഉൾക്കൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം 10,000മായി വർധിക്കും. ദുബൈ-അൽഐൻ റോഡിന്‍റെ ഇന്‍റർസെക്ഷൻ മുതൽ ശൈഖ് ​മുഹമ്മദ് ബിൻ സായിദ് റോഡ് വരെ റാസൽഖോർ റോഡിലൂടെ എട്ടു കിലോമീറ്റർ നീളത്തിലാണ് പദ്ധതി നടപ്പാക്കുന്നത്​.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News