യു.എ.ഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്
കോവിഡ് നിയന്ത്രണങ്ങളില്‍ യു.എ.ഇയില്‍ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചു. ദൈനംദിന കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യം മുന്‍നിര്‍ത്തിയാണിത്.
വാക്‌സിനെടുക്കാത്ത സ്വദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കും യു.എ.ഇ പിന്‍വലിച്ചു. മറ്റന്നാള്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ ഫലവുമായി സ്വദേശികള്‍ക്ക് വിദേശയാത്ര നടത്താമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
16 വയസിനു ചുവടെയുള്ള കുട്ടികള്‍ വിദേശയാത്രക്ക് മുമ്പ് പി.സി.ആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന നിര്‍ദേശവും യു.എ.ഇ പിന്‍വലിച്ചു. പിന്നിട്ട ഒരു മാസത്തിലേറെയായി കോവിഡ് മരണവും യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം തിരക്കേറിയ സ്ഥലങ്ങളിലും മറ്റും മാസ്‌ക് ധരിക്കണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു.