രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാന്‍ വന്‍തിരക്ക്
2020 ഏപ്രില്‍ 16ന് 20.84 രൂപ രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ മൂല്യത്തകര്‍ച്ച
രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നതിനിടെ നാട്ടിലേക്ക് പണമയക്കുന്ന സ്ഥാപനങ്ങളില്‍ പ്രവാസികളുടെ തിരക്ക് വര്‍ധിച്ചു. യുഎഇ ദിര്‍ഹമടക്കമുള്ള ഗള്‍ഫ് കറന്‍സികളുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് റെക്കോര്‍ഡ് തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്.
രാജ്യാന്തര വിപണിയില്‍ ഒരു ദിര്‍ഹത്തിന് 20 രൂപ 81 പൈസയാണ് നിലവിലെ വിനിമയനിരക്ക്. 2020 ഏപ്രില്‍ 16ന് 20.84 രൂപ രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ മൂല്യത്തകര്‍ച്ച. റഷ്യ-യുെൈക്രന്‍ യുദ്ധ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയുടെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. ദിര്‍ഹത്തിന് 21 രൂപ വരെയാകുന്ന ദിവസം വിദൂരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
നിലവിലെ ഇന്ത്യയിലേക്കുള്ള പണമൊഴുക്കില്‍ ശരാശരി 20 ശതമാനം വരെ വര്‍ധനയുണ്ടെന്നാണ് ഗള്‍ഫിലെ വിവിധ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നത്.