മസാജ് സെന്ററിന്റെ മറവിൽ കൊള്ള; ഷാർജയിൽ അഞ്ചുപേർ അറസ്റ്റിൽ
ഷാർജ റോളയിൽ വാഹനങ്ങളിൽ മസാജ് സെന്ററിലേക്ക് ആളുകളെ ആകർഷിക്കാൻ വാഹനങ്ങളിൽ ബിസിനസ് കാർഡുകൾ സ്ഥാപിച്ച് സെന്ററിലേക്ക് ആളുകളെത്തിയാൽ അവരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുന്ന സംഘമാണ് അറസ്റ്റിലായത്.
ഷാർജ: ഷാർജയിൽ വ്യാജ മസാജ് സെന്ററിലേക്ക് ആളുകളെ ആകർഷിച്ച് കൊള്ളയടിക്കുന്ന അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്ററിന്റെ പേരിൽ ബിസിനസ് കാർഡുകൾ വിതരണം ചെയ്താണ് ഇവർ ആവശ്യക്കാരെ ആകർഷിച്ചിരുന്നത്.
ഷാർജ റോളയിൽ വാഹനങ്ങളിൽ മസാജ് സെന്ററിലേക്ക് ആളുകളെ ആകർഷിക്കാൻ വാഹനങ്ങളിൽ ബിസിനസ് കാർഡുകൾ സ്ഥാപിച്ച് സെന്ററിലേക്ക് ആളുകളെത്തിയാൽ അവരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുന്ന സംഘമാണ് അറസ്റ്റിലായത്. സംഘത്തിലൊരാൾ റോളയിലും പരിസരത്തും കാറിൽ മസാജ് സെന്ററുകൾ സ്ഥാപിക്കുന്നു എന്ന വിവരം ലഭിച്ച പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നുവെന്ന് സിഐഡി വിഭാഗം ഡയറക്ടർ കേണൽ ഉമർ അബൂ സൗദ് പറഞ്ഞു. ഇയാളുടെ താമസസ്ഥലം കണ്ടെത്തിയ പൊലീസ് മുറി റെയ്ഡ് ചെയ്തു. മുറിയിൽ നിന്ന് ആളുകളെ ആകർഷിക്കാനായി അച്ചടിച്ചുവെച്ചിരുന്ന ബിസിനസ് കാർഡുകളും പല വലിപ്പത്തിലുള്ള കത്തികളും പൊലീസ് പിടിച്ചെടുത്തു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിലെ മറ്റുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പൊതുജനങ്ങളെ കൊള്ളയടിക്കാനും ജനങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടാൽ അത് പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ പറഞ്ഞു.