ദുബൈയിലെ ഷിന്ദഗ ടണൽ വീണ്ടും തുറക്കുന്നു

ഞായറാഴ്ച മുതലാണ് ദേര-ബർദുബൈ ദിശയിൽ തുരങ്കത്തിലൂടെ ഗതാഗതം പുനരാരംഭിക്കുക

Update: 2022-03-10 11:52 GMT
Advertising

നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ട ദുബൈ നഗരത്തിലെ ഷിന്ദഗ ടണൽ ഞായറാഴ്ച തുറക്കുമെന്ന് ദുബൈ ആർ ടി എ അറിയിച്ചു. ദേരയിൽ നിന്ന് ബർദുബൈ ദിശയിലേക്കാണ് തുരങ്കം വഴി ഗതാഗതം പുനരാരംഭിക്കുന്നത്. പുതിയ ഇൻഫിനിറ്റി ബ്രിഡ്ജും മറ്റ് പാലങ്ങളുമായി ഷിന്ദഗ ടണലിനെ ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയായ സാഹചര്യത്തിലാണ് ടണൽ വീണ്ടും തുറക്കുന്നത്. ഇതോടെ മണിക്കൂറിൽ 3,000 അധിക വാഹനങ്ങൾക്ക് കൂടി ഈ മേഖലയിലൂടെ കടന്നുപോകാൻ കഴിയുമെന്ന് ആർ ടി എ വാർത്താകുറിപ്പിൽ അറിയിച്ചു. ബർദുബൈ- ദേര ദിശയിലേക്ക് തുരങ്കത്തിലൂടെയുള്ള ഗതാഗതം പഴയപടി തുടരും. 





 


Tags:    

Writer - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Editor - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

By - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Similar News