റണ്‍വേ അറ്റകുറ്റപ്പണി; 1000 വിമാനങ്ങള്‍ മക്തും വിമാനത്താവളത്തിലേക്ക് തിരിച്ചുവിടും

മെയ് 9 മുതല്‍ ജൂണ്‍ 22 വരെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഭാഗം അടച്ചിടുന്നത്

Update: 2022-04-27 12:39 GMT
Advertising

ദുബൈ വിമാനത്താവളം റണ്‍വേ അറ്റകുറ്റപണിക്കായി ഭാഗികമായി അടക്കുന്ന പശ്ചാത്തലത്തില്‍ 1000 വിമാനങ്ങള്‍ ജബല്‍അലിയിലെ മക്തും വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.

മെയ് 9 മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്കാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം അടക്കുന്നത്.

യാത്ര ചെയ്യുന്നവര്‍ അവസാനനിമിഷം തങ്ങളുടെ വിമാനം ഏത് വിമാനത്താവളത്തില്‍ നിന്ന്, ഏത് ടെര്‍മിനല്‍ നിന്നാണ് പുറപ്പെടുന്നതെന്ന് ഉറപ്പുവരുത്തി വേണം യാത്ര പുറപ്പെടാനെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News