ദുബൈ മാളിൽ പാർക്കിങ്​ നിയന്ത്രണം; സാലികിന്​​ ചുമതല കൈമാറും

അടുത്ത വർഷം മൂന്നാം പാദം മുതൽ വാഹനം പാർക്ക്​ ചെയ്യാൻ ഫീ നൽകണം

Update: 2023-12-22 18:31 GMT
Editor : Shaheer | By : Web Desk
Advertising

ദുബൈ: പാര്‍ക്കിങ് നിയന്ത്രണവുമായി ദുബൈ മാള്‍. അടുത്ത വർഷം മൂന്നാം പാദം മുതൽ വാഹനം പാർക്ക്​ ചെയ്യാൻ ഫീ നൽകണം. മാളിലെ പാർക്കിങ്​ നിയന്ത്രണം പ്രമുഖ ടോൾ ഓപറേറ്റായ സാലിക് ഏറ്റെടുക്കും. ദുബൈ മാളിന്‍റെ ഉടമസ്ഥരായ ഇമാർ മാൾസ്​ മാനേജ്​മെന്‍റുമായി വെള്ളിയാഴ്ചയാണ് ​ഇതു സംബന്ധിച്ച്​ ധാരണ രൂപപ്പെട്ടത്​.

ഇമാർ അധികൃതർ മാളുമായി നടത്തുന്ന അന്തിമ ചർച്ചകളെ തുടർന്നാകും പാർക്കിങ്​ നിരക്കുകൾ തീരുമാനിക്കുകയെന്ന് ​സാലിക്​ അധികൃതർ അറിയിച്ചു. മാളിലെ പെയ്​ഡ്​ പാർക്കിങ്​സുഗമമാക്കുന്നതിനായി സാലികിന്‍റെ സാ​ങ്കേതികവിദ്യകൾ ഉപയോഗിക്കാനാണ്​ ധാരണ. ഇതിന്‍റെ ഭാഗമായി ടിക്കറ്റ്​രഹിത പാർക്കിങ്ങിനായി ഓട്ടോമാറ്റിക് ​കലക്ഷൻ ഗേറ്റുകൾ സാലിക്​ദുബൈ മാളിൽ സ്ഥാപിക്കും.

റോഡുകളിൽ ഉപയോഗിക്കുന്നതു പോലെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുന്ന ഡിജിറ്റൽ സംവിധാനമാകും മാളിലും ഉപയോഗിക്കുക. വാഹനങ്ങൾ പാർക്കിങ്​ഏരിയയിലേക്ക് ​പ്രവേശിക്കുമ്പോൾ ഗേറ്റിൽ സ്ഥാപിച്ച ക്യാമറകൾ ​പ്ലേറ്റ്​നമ്പർ പകർത്തും. ഒപ്പം പ്രവേശനസമയവും രേഖപ്പെടുത്തും. വാഹനങ്ങൾ എക്സിറ്റ്​വഴി പുറത്തുകടക്കുമ്പോൾ വീണ്ടും ക്യാമറ നമ്പർ പ്ലേറ്റ്​സ്കാൻ ചെയ്ത് ​പാർക്കിങ്​ സമയം എത്രയെന്ന് ​തിട്ടപ്പെടുത്തിയാകും യൂസർ അക്കൗണ്ടിൽനിന്ന്​ ഫീസ്​ ഈടാക്കുക. ഇതുവഴി തടസ്സമില്ലാതെ വാഹനങ്ങൾ പാർക്ക്​ചെയ്യാനാവും.

ഇമാർ മാളുകളിലെ നിയമങ്ങൾ അടിസ്ഥാനമാക്കി വാഹനങ്ങളുടെ സാലിക്​ യൂസർ എകൗണ്ടിൽ നിന്ന്​ ഫീസ് ​കുറയ്​ക്കുന്ന രീതിയിലായിരിക്കും പെയ്​ഡ്​ പാർക്കിങ്​ നടപ്പിലാക്കുക. റോഡ്​ടോൾ സംവിധാനങ്ങളിൽ നിന്ന്​ മാറി ആദ്യമായാണ് ​സാലിക്​ സംവിധാനം മാളുകളിലേക്കും വ്യാപിപ്പിക്കുന്നത്​. 2007ൽ ദുബൈ റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട് ​അതോറിറ്റി സ്ഥാപിച്ച ദുബൈ ഓട്ടോമാറ്റിക്​ റോഡ് ​ടോൾ കലക്ഷൻ സംവിധാനമാണ്​ സാലിക്​.

Summary: Salik to manage paid parking system at Dubai Mall

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News