റേഡിയോ പരിപാടി തുണയായി; ഇമാറാത്തി വനിതയ്ക്ക് രണ്ട് ലക്ഷം ദിർഹം ദിയാദനം നൽകി ഷാർജ ഭരണാധികാരി

ഒരു സന്തോഷവാർത്തയുണ്ടെന്നും ദിയാദനം ശൈഖ് സുൽത്താൻ നൽകുമെന്നും അവതാരകനായ മുഹമ്മദ്ഹസൻ ഖലാഫ് അറിയിക്കുകയായിരുന്നു.

Update: 2022-03-24 17:57 GMT
Editor : Nidhin | By : Web Desk
Advertising

യു.എ.ഇ സ്വദേശിയായ വനിതയുടെ ജയിൽ മോചനത്തിന് രണ്ട് ലക്ഷം ദിർഹം ദിയാധനം അനുവദിച്ച് ഷാർജ ഭരണാധികാരി ശൈഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.

ഷാർജ സർക്കാരിന്‌റെ റേഡിയോ പരിപാടിയിലൂടെഇവരുടെ ഭർത്താവ്‌സഹായം അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ശൈഖ് ഡോക്ട്ടർ സുൽത്താൻ ഇടപെട്ടത്.

കൽബയിലെ സ്ഥാപനത്തിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചതിനെ തുടർന്നാണ് 59കാരി ജയിലിലായത്. ഇവരായിരുന്നു മരിച്ചയാളുടെ സ്‌പോൺസർ. മരിച്ചയാളുടെ കുടുംബത്തിന് ദിയാദനം നൽകാൻ കൽബ കോടതി ഉത്തരവിടുകയായിരുന്നു. ഇതേത്തുടർന്നാണ് 'അൽ ഖാത്ത്അൽമുബഷർ' എന്ന പരിപാടിയിൽ ഇയാൾ വിവരം പറഞ്ഞത്. പണമില്ലാത്തതിനാൽ തൻറെ ഭാര്യക്ക് ജയിൽമോചിതയാകാൻ കഴിയുന്നില്ലെന്നും വീട് വിറ്റ്പണം നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും റേഡിയോ പരിപാടിയിൽ ഭർത്താവ് സങ്കടത്തോടെ അറിയിച്ചു. ഇതേത്തുടർന്നാണ് ശൈഖ് സുൽത്താന്റെ ഇടപപെടലുണ്ടായത്. ഒരു സന്തോഷവാർത്തയുണ്ടെന്നും ദിയാദനം ശൈഖ് സുൽത്താൻ നൽകുമെന്നും അവതാരകനായ മുഹമ്മദ്ഹസൻ ഖലാഫ് അറിയിക്കുകയായിരുന്നു.

ആദ്യമായല്ല ഷാർജ ഭരണാധികാരി റേഡിയോയിലൂടെയുള്ള പരാതികളോടും അപേക്ഷകളോടും പ്രതികരിക്കുന്നത്.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി പൗരന്മാർ അവരുടെ കഥകൾ റേഡിയോയിൽ പങ്കിട്ട് പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ട്. തത്സമയ റേഡിയോ പരിപാടിയായ 'അൽ ഖാത്ത് അൽമുബഷർ' ഷാർജയിലുള്ളവർക്ക് സർക്കാർ ഉദ്യോഗസ്ഥരുമായി ആശങ്കകൾ പങ്കിടുന്നതിനുള്ള ജനപ്രിയ പ്ലാറ്റ്ഫോമാണ്. ഷാർജ ഭരണാധികാരി ശൈഖ് ഡോ സുൽത്താൻ ബിൻമുഹമ്മദ് അൽ ഖാസിമി ഈ പരിപാടിയുടെ സ്ഥിരം ശ്രോതാവ് കൂടിയാണ്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News