ഷാര്‍ജ കുട്ടികളുടെ വായനോത്സവം വീണ്ടും സജീവമായി
പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് മേളയിലെ ചില പരിപാടികള്‍ മൂന്നുദിവസത്തേക്ക് നിര്‍ത്തിവച്ചിരുന്നു
Update: 2022-05-18 08:22 GMT
മുന്‍ യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിലെ നിര്‍ത്തിവെച്ച പരിപാടികള്‍ ഇന്നലെ മുതല്‍ വീണ്ടും സജീവമായതായി സംഘാടകര്‍ അറിയിച്ചു. ശൈഖ് ഖലീഫയുടെ വിയോഗത്തെ തുടര്‍ന്ന് മേളയിലെ പല പരിപാടികളും നിര്‍ത്തിവയ്ക്കുകയായിരുന്നു. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷാണ് ഇന്നലെ മുതല്‍ പരിപാടികള്‍ സജീവമായത്. ഈമാസം 22 വരെയാണ് വായനോത്സവം നടക്കുക.
അതിനിടെ, വായനോത്സവത്തില്‍ പങ്കെടുക്കുന്ന 139 പ്രസാധകരില്‍നിന്ന് പുസ്തകങ്ങള്‍ വാങ്ങാനായി 2.5 ദശലക്ഷം ദിര്‍ഹം അനുവദിച്ച് ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിറക്കുകയും ചെയ്തു.
ഷാര്‍ജ പബ്ലിക് ലൈബ്രറിയുടെ (എസ്പിഎല്‍) ആറ് ശാഖകളിലായാണ് ഇത്രയും പുസ്തകങ്ങള്‍ സൂക്ഷിക്കുക.