ഷാർജ- കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളായി വൈകുന്നു
മൂന്ന് മണിക്കൂറിലേറെ പിന്നിട്ടിട്ടും വിമാനം എപ്പോൾ പുറപ്പെടും എന്നതു സംബന്ധിച്ച് അധികൃതർ വിവരമൊന്നും കൈമാറിയിട്ടില്ല.
ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളായി വൈകുന്നു. യുഎഇ സമയം വൈകീട്ട് ആറരയ്ക്ക് പുറപ്പെണതോയിരുന്നു വിമാനം.
മൂന്ന് മണിക്കൂറിലേറെ പിന്നിട്ടിട്ടും വിമാനം എപ്പോൾ പുറപ്പെടും എന്നതു സംബന്ധിച്ച് അധികൃതർ വിവരമൊന്നും കൈമാറിയിട്ടില്ല. വൃദ്ധരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ എയർപോർട്ടിൽ ദുരിതത്തിലാണ്.
വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് യാത്രക്കാരനായ മഹമൂദ് മീഡിയവണിനോട് പറഞ്ഞു. ഒരു മണിക്കൂർ വൈകുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും എന്നാൽ മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടിട്ടില്ലെന്നും സാങ്കേതിക പ്രശ്‌നമാണ് കാരണമെന്ന് പറഞ്ഞതായും അദ്ദേഹം അറിയിച്ചു.
രാത്രി എവിടെ തങ്ങുമെന്നതിനെ കുറിച്ചോ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിനെ കുറിച്ചോ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.