ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ ഖബറടക്കം ഇന്ന്
പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ അന്തരിച്ച ശേഷമാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തിയത്. 1948-ലാണ് ജനനം.
അബൂദബി: അന്തരിച്ച യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ ഖബറടക്കം ഇന്ന് രാത്രി നടക്കും. യുഎഇയിലെ എല്ലാ പള്ളികളിലും മയ്യിത്ത് നമസ്‌കാരം നടക്കും. ബഹ്‌റൈനിലും ഒമാനിലും മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചക്ക് ശേഷമാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചത്. പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ അന്തരിച്ച ശേഷമാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തിയത്. 1948-ലാണ് ജനനം. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും 16-ാമത് ഭരണാധികാരിയുമാണ്. ശൈഖ് സായിദിന്റെ മൂത്ത മകനാണ്.
ശൈഖ് ഖലീഫയുടെ മരണത്തെ തുടർന്ന് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് യുഎഇ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ മൂന്നു ദിവസം മുഴുവൻ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. ഇന്ത്യയുമായി മികച്ച ബന്ധം സ്ഥാപിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്ന് പ്രധാനമന്ത്രി അനുശോചിച്ചു.