'ബൂ ഖാലിദി'ന് 62ാം പിറന്നാൾ: സ്നേഹം പകർന്ന്​ യു.എ.ഇ ജനത

ജന്മദിന സന്ദേശവും സ്നേഹപ്രകടനങ്ങളുമായി നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്

Update: 2023-03-11 19:14 GMT
Advertising

യു.എ.ഇ ജനത ബൂ ഖാലിദെന്ന്​ സ്നേഹത്തോടെ വിളിക്കുന്ന ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ​ 62 ആം പിറന്നാളിന്റെ നിറവിൽ. ജന്മദിന സന്ദേശവും സ്നേഹപ്രകടനങ്ങളുമായി നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്.

1961ൽ അൽ ഐനിലാണ്​ യു.എ.ഇ രാഷ്ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാന്‍റെ മൂന്നാമ​ത്തെ സന്താനമായി ശൈഖ്​ മുഹമ്മദ്​ ജനിക്കുന്നത്​. അറബ്​ മേഖലയിൽ പെട്രോൾ കണ്ടെത്തുകയും പുരോഗതിയിലേക്ക്​ കുതിച്ചു തുടങ്ങുകയും ചെയ്യുന്ന കാലം​. പിതാവിന്‍റെ വാൽസല്യപുത്രനായി ശൈഖ്​ മുഹമ്മദ്​ വളർന്നു. ​യു.എ.ഇയുടെ രൂപീകരണവും വളർച്ചയും നേരിട്ട്​ കാണാൻ കുഞ്ഞുനാളിൽ ശൈഖ്​ മുഹമ്മദിനായി. ​ വിവിധ തസ്തികകളിൽ സേവനം അനുഷ്ടിക്കാൻ പിന്നീട്​ അവസരം ലഭിച്ചു. ജേഷ്ട സഹോദരൻ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിര്യാണത്തെ തുടർന്ന്​ 2022 മേയിൽ യു.എ.ഇയുടെ അമരത്തേക്ക്​ നിയമിതനായി. യു.എ.ഇ സംസ്കാരത്തെയും കവിതയെയും ഇഷ്ടപ്പെടുന്ന വ്യക്​തി കൂടിയാണ്​ ശൈഖ്​ മുഹമ്മദ്​.

Full View

ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം കുഞ്ഞു വീഡിയോ മുഖേനയാണ്​ പ്രസിഡന്‍റിന്​ പിറന്നാൾ ഭാവുകങ്ങൾ നേർന്നത്​​. ശൈഖ്​ മുഹമ്മദിന്‍റെ ഛായാചിത്രത്തിന്​ ശൈഖ്​ ഹംദാന്‍റെ കുഞ്ഞു മകൻ റാശിദ്​ ചുംബനം നൽകുന്നതാണ്​ വീഡിയോ. പോസ്റ്റ്​ ചെയ്ത്​ മിനുറ്റുകൾക്കകം സാമൂഹിക മാധ്യമങ്ങളിൽ ഇതു വൈറലായി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News