ശിഫ അൽ റബീ മെഡിക്കൽ സെന്റർ തുറന്നു; ഒരുമാസം സൗജന്യ കൺസൾട്ടേഷൻ സൗകര്യം
ഷാർജ മുവൈലയിലാണ് പുതിയ മെഡിക്കൽ സെന്റർ
ഷാർജ: ശിഫാ അൽജസീറാ ഗ്രൂപ്പിന്റെ പുതിയ മെഡിക്കൽ സെന്റർ ഷാർജ മുവൈയിൽ പ്രവർത്തനമാരംഭിച്ചു. ശിഫ അൽ റബീഹ് മെഡിക്കൽ സെന്റർ എന്ന പേരിട്ട പുതിയ മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുമാസം സൗജന്യ കൺസൾട്ടേഷനും പ്രഖ്യാപിച്ചിട്ടുണ്ട്.
ശിഫ അൽ ജസീറ ഗ്രൂപ്പിന്റെ യു എ ഇയിലെ അഞ്ചാമത്തെ മെഡിക്കൽ സെന്ററാണ് ഷാർജ മുവൈലയിൽ ഈസ മുഹമ്മദ് ഈസ ആൽനുഐമി ഉദ്ഘാടനം ചെയ്തത്. നിരവധി കുടുംബങ്ങളും തൊഴിലാളികളും താമസിക്കുന്ന മുവൈല മേഖലയിലെ സാധാരണക്കാരുടെ ആരോഗ്യ പരിചരണത്തിന് പുതിയ മെഡിക്കൽ ഉപയോഗപ്പെടുമെന്ന് ഗ്രൂപ്പ് യു എ ഇ ജനറൽ മാനേജർ താരിഖ് അബ്ദുൽ അസീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഒരുമാസത്തെ സൗജന്യ കൺസൾട്ടേഷനും മെഡിക്കൽ സെന്റർ ഏർപ്പെടുത്തിയിട്ടുണ്ട്.
ആർ ജെമാരായ മിഥുൻ, വൈശാഖ്, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹീം തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടനം ചടങ്ങിൽ പങ്കെടുത്തു. ഗ്രൂപ്പ് ഡയറക്ടർമാരായ മുഹമ്മദ് ഷാജി, അർഷാദ് നൗഫൽ, അബ്ദുറഹ്മാൻ എന്നിവരും സന്നിഹിതരായിരുന്നു.