അക്വ അറബിന്‍റെ ആറാമത് ബ്രാഞ്ച് ദുബൈയിൽ പ്രവർത്തനമാരംഭിച്ചു
20 വർഷമായി വിപണിയിൽ സജീവമാണ് കമ്പനി
ദുബൈ: അക്വ അറബ് ട്രേഡിങ് കമ്പനിയുടെ ആറാമത് ബ്രാഞ്ച് ദുബൈയിൽ പ്രവർത്തനമാരംഭിച്ചു. വിവിധ തരം ഉൽപന്നങ്ങളുടെ യു.എ.ഇയിലെ അംഗീകൃത വിതരണക്കാർ കൂടിയാണ് അക്വ അറബ് ട്രേഡിങ് കമ്പനി. ഇരുപത് വർഷമായി വിപണിയിൽ സജീവമാണ് കമ്പനി.
ദുബൈ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ നാലിൽ ആണ് അക്വ അറബ് ട്രേഡിങ് കമ്പനിയുടെ പുതിയ ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയത്. ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ സി.ഒ.ഒ വി.ഐ സലീം ഉദ്ഘാടനം നിർവഹിച്ചു. കമ്പനിയുടെ ആറാമത് ബ്രാഞ്ചാണിത്. ഹുസൈൻ ആൽ ഹാഷ്മി ഉൾപ്പെടെ നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്ലമ്പിങ്, സാനിറ്ററി, ഇലക്ട്രിക്കൽ, ഹാർഡ്വെയർ മേഖലകളിലെ ഉൽപന്ന വിതരണ രംഗത്ത് ശ്രദ്ധേയ സ്ഥാപനം കൂടിയാണ് അക്വ അറബ് ട്രേഡിങ് കമ്പനി.
അരിസ്റ്റോൺ വാട്ടർഹീറ്റർ, ഗ്രോഹെ, റാക് തെർമൽ പൈപ്പിങ് സൊലൂഷൻസ്, ഹെപ്വർത്ത്, എസ്പ പമ്പുകൾ, ഗ്രൻറ്ഫോസ് പമ്പുകൾ, കോസ്മോപ്ലാസ്റ്റ്, ടെറയിൻ പെപ്പുകൾ, പെഗ്ലർ എന്നിവയുടെ അംഗീകൃത വിതരണക്കാർ കൂടിയാണ് അക്വ അറബ് ട്രേഡിങ് കമ്പനി. ദുബൈക്കു പുറമെ ഷാർജ, അജ്മാൻ എന്നിവിടങ്ങളിലുമായാണ് കമ്പനി ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത്.
Summary: The sixth branch of Aqua Arab Trading Company has started operations in Dubai