യു.എ.ഇയില്‍ ഇ-സ്കൂട്ടര്‍ ഓടിക്കാന്‍ 14 വയസ് തികയണം; നിയമം കര്‍ശനമാക്കുന്നു
കുട്ടികൾ ഹെൽമറ്റ് ഉപയോഗിക്കണം. ഇ-സ്കൂട്ടറിന് മുന്നിലും പിന്നിലും ലൈറ്റ് നിർബന്ധമാണ്. തിരക്കേറിയ റോഡുകളിൽ ഇവ ഓടിക്കാൻ പാടില്ല.
സൈക്കിളുകൾക്കും ഇ-സ്കൂട്ടറുകൾക്കും യുഎഇയിൽ നിയമങ്ങൾ കർശനമാക്കുന്നു. 14 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഷാർജ പൊലീസ് നിർദേശം നൽകി. ദീർഘദൂര യാത്ര നടത്തുന്ന സൈക്കിളിങ് സംഘങ്ങൾക്ക് അബൂദബി പൊലീസ് മുൻകൂർ അനുമതിയും നിർബന്ധമാക്കി.
കുട്ടികൾ ഈ സ്കൂട്ടറുമായി നിരത്തിലിറങ്ങുന്നത് അപകടം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഷാർജ പൊലീസും ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ടുമെന്‍റും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കുട്ടികൾ ഹെൽമറ്റ് ഉപയോഗിക്കണം. ഇ-സ്കൂട്ടറിന് മുന്നിലും പിന്നിലും ലൈറ്റ് നിർബന്ധമാണ്. തിരക്കേറിയ റോഡുകളിൽ ഇവ ഓടിക്കാൻ പാടില്ല. നിയമം ലംഘിക്കുന്ന ഇ-സ്കൂട്ടറുകൾ പൊലീസ് പിടിച്ചെടുക്കും.
സൈക്കിളിൽ ദീർഘദൂര യാത്രപോകുന്ന സംഘങ്ങൾ ഇനി മുതൽ വെബ്സൈറ്റ് വഴി മുൻകൂർ അനുമതി തേടണമെന്ന് അബൂദബി പൊലീസും നിർദേശിച്ചിട്ടുണ്ട്. യാത്രപുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പാണ് അനുമതി വാങ്ങേണ്ടത്. അബൂദബി സൈക്കിളിങ് ക്ലബ് നിർദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും സൈക്കിളിങ് സംഘങ്ങൾ പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.