ഉയർന്ന മാർക്ക്​ നേടിയവര്‍ക്കുള്ള​ യു.എ.ഇ ഗോള്‍ഡന്‍ വിസക്ക് അര്‍ഹത നേടി രണ്ടായിരത്തോളം വിദ്യാർഥികൾ

ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക്​ ഗോൾഡൻ വിസ നൽകുമെന്ന്​ സർക്കാർ പ്രഖ്യാപിച്ചിരുന്നു

Update: 2021-07-15 17:50 GMT
Editor : Suhail | By : Web Desk
Advertising

ഹൈസ്​കൂൾ അവസാന പരീക്ഷയിൽ ഉയർന്ന മാർക്ക്​ നേടിയ വിദ്യാർത്ഥികൾക്ക്​ യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ഗോൾഡൻ വിസക്ക്​ അർഹരായവർ 2036പേർ. ഇവരുടെ കുടുംബങ്ങൾക്കും പത്തുവർഷ വിസക്ക്​ അർഹതയുണ്ടാകുമെന്ന്​ എമിറേറ്റ്​സ്​ സ്കൂൾസ്​ എസ്​റ്റാബ്ലിഷ്​മെൻറ്​ വ്യക്​തമാക്കി.

ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക്​ ഗോൾഡൻ വിസ നൽകുമെന്ന​ സർക്കാർ പ്രഖ്യാപനം വന്നത്​ അടുത്തിടെയാണ്​. ജനറൽ ഗ്രേഡ്​ സർട്ടിഫിക്കറ്റ്​ പരീക്ഷയിൽ 95ശതമാനം മാർക്കോ അതിന്​ തുല്യമായ ഗ്രേഡോ നേടിയവർക്കാണ്​ വിസ അനുവദിക്കുക. യു.എ.ഇ വിദ്യഭ്യാസ മന്ത്രാലയത്തി​ന്‍റെ കരിക്കുലം അനുസരിച്ച്​ പ്രവർത്തിക്കുന്ന പൊതു-സ്വകാര്യ സ്​കൂളുകളിലെ ഗ്രേഡ്​ 12 ബിരുദധാരികളെയാണ്​ നിലവിൽ ഗോൾഡൻ വിസക്ക്​ പരിഗണിച്ചിരിക്കുന്നത്​.

മികച്ച വിദ്യാർത്ഥികളെ അംഗീകരിക്കുന്നതിനാണ്​ യു.എ.ഇ സർക്കാർ പദ്ധതി നടപ്പിലാക്കിയതെന്നും പ്രതിഭകളെ വാർത്തെടുക്കുന്ന അന്തരീക്ഷം സൃഷ്​ടിക്കുകയാണ്​ ലക്ഷ്യമെന്നും എമിറേറ്റ്​സ്​ സ്​കൂൾസ്​ എസ്​റ്റാബ്ലിഷ്​മെൻറ്​ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തി​െൻറ വികസന മുന്നേറ്റത്തിന്​സഹായകമാകുന്ന മികവുറ്റ വിദ്യാർത്ഥികളെ ആകർഷിക്കാനാണ്​ ഗോൾഡൻ വിസ അനുവദിക്കുന്നതെന്ന്​ നേരത്തെ സർക്കാർ വ്യക്​തമാക്കിയിരുന്നു.

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി ആൻഡ്​ സിറ്റിസൺഷിപ്പ്​ വെബ്​സൈറ്റിൽ വിദ്യാർത്ഥികൾക്കും കുടുംബാഗങ്ങൾക്കും നേരിട്ട്​ അപേക്ഷ നൽകാം. ദുബൈ താമസക്കാർക്ക്​ ഡയറക്​ട്രേറ്റ്​ ജനറൽ ഫോർ റെസിഡൻസി ആൻഡ്​ ഫോറിൻ അഫേഴ്​സ്​ വെബ്​സൈറ്റ്​ വഴിയും ചെയ്യാം. കഴിഞ്ഞ ആഴ്​ച മുതൽ യോഗ്യരായ വിദ്യാർത്ഥകൾക്ക്​ ഗോൾഡൻ വിസ അനുവദിച്ചുതുടങ്ങിയിട്ടുണ്ട്​.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News