ഐ.എം.എഫ് ​സമ്മേളനത്തിന് പിന്തുണ; ഖത്തർ അമീറുമായി സംസാരിച്ച് യുഎഇ പ്രസിഡന്റ്

ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ​ശക്തമാക്കുന്നതിനെ കുറിച്ചും സഹകരിക്കാവുന്ന മേഖലകളെ കുറിച്ചും ഇരുവരും ചർച്ച നടത്തി.

Update: 2023-03-12 17:53 GMT
Advertising

അന്താരാഷ്ട്ര ​നാണയ നിധിയുടെയും ലോകബാങ്കിന്റെയും 2026ലെ ​​യോഗത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് യുഎഇയുടെ പിന്തുണ. മേഖലയിൽ നടക്കുന്ന സുപ്രധാന അന്താരാഷ്​ട്ര സമ്മേളനം വിജയിക്കാൻ യുഎഇക്കു പുറമെ മറ്റ്​ ഗൾഫ്​ രാജ്യങ്ങളും ഖത്തറിന്​ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​.

യുഎഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അ‌ൽ നഹ്​യാൻ, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ അൽതാനിയുമായി ഫോണിൽ സംസാരിച്ചാണ്​ ഐ.എം.എഫ്​ സമ്മേളനത്തിന്​ പിന്തുണ അറിയിച്ചത്​. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ​ശക്തമാക്കുന്നതിനെ കുറിച്ചും സഹകരിക്കാവുന്ന മേഖലകളെ കുറിച്ചും ഇരുവരും ചർച്ച നടത്തി.

ഇരു രാജ്യങ്ങളും നേരിടുന്ന സമാന വെല്ലുവിളികൾ സംബന്ധിച്ചും വിലയിരുത്തൽ നടന്നു. രണ്ട് ​രാജ്യങ്ങളുടെയും സമൃദ്ധിക്കായി ഇരു നേതാക്കളും ഭാവുകങ്ങൾ നേർന്നു. ഐ.എം.എഫ്​, വേൾഡ്​ ബാങ്ക് ​യോഗത്തിനായി യു.എ.ഇയും അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, യു.എ.ഇ അപേക്ഷ പിൻവലിച്ചതോടെയാണ്​ ഖത്തറിന്​ ആതിഥേയത്വം ലഭിച്ചത്​.

ലോകകപ്പ്​ ഫുട്​ബാൾ വിജയകരമായി നടത്താൻ സാധിച്ചത്​ ആഗോളതലത്തിൽ ഖത്തറിന്​ പുതിയ മുതൽക്കൂട്ടാണ്​. യുഎഇ ഉൾപ്പെടെ എല്ലാ ഗൾഫ്​ രാജ്യങ്ങൾക്കും ലോകകപ്പിന്റെ പ്രയോജനം ലഭിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News