ദുബൈ യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം ലഭിച്ച വിദ്യാർഥിനികളുടെ യാത്ര വിലക്കി താലിബാൻ

ദുബൈയിലേക്ക്​ പുറപ്പെടാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ വിദ്യാർഥിനികളെ സർക്കാർ അവസാന നിമിഷം തിരിച്ചയക്കുകയായിരുന്നു

Update: 2023-08-24 19:41 GMT
Advertising

അഫ്​ഗാനിൽ നിന്ന്​ ദുബൈ യൂനിവേഴ്​സിറ്റികളിൽ പ്രവേശനം ലഭിച്ച 100 വിദ്യാർഥിനികൾക്ക്​ യാത്രാവിലക്ക്​ ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. ദുബൈയിലേക്ക്​ പുറപ്പെടാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ വിദ്യാർഥിനികളെ സർക്കാർ അവസാന നിമിഷം തിരിച്ചയക്കുകയായിരുന്നു.

അഫ്​ഗാൻ വിദ്യാർഥിനികളെ താലിബാൻ വിലക്കിയ കാര്യം പ്രമുഖ ഇമാറാത്തി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഖലാഫ്​ അഹമ്മദ്​ അൽ ഹബ്​ത്തൂർ ആണ്​ അറിയിച്ചത്​. അഫ്​ഗാനിലെ സാമ്പത്തികമായി പി​ന്നാക്കം നിൽക്കുന്ന 100 വിദ്യാർഥിനികൾക്ക്​ ദുബൈ യൂനിവേഴ്​സിറ്റികളിൽ ഉന്നത പഠനത്തിനായി അൽ ഹബ്​തൂർ ഗ്രൂപ്പ്​ കഴിഞ്ഞ ഡിസംബറിൽ സ്​കോളർഷിപ്പ്​ അനുവദിച്ചിരുന്നു. ഈ വിദ്യാർഥിനികളെയാണ്​ താലിബാൻ സർക്കാർ വിലക്കിയത്​.

ദുബൈയിലെ പ്രമുഖ യൂനിവേഴ്​സിറ്റികളിൽ സ്​കോളർഷിപ്പ് ​ഉറപ്പു വരുത്തി വിദ്യാർഥിനികളുടെ വരവിനായി ആകാംഷയോടെ കാത്തിരിക്കുന്നതിനിടയിലാണ്​ പ്രതികൂല വാർത്ത ലഭിച്ചതെന്ന്​ . അഹ്​മദ്​ അൽ ഹബ്​ത്തൂർ പറഞ്ഞു.

Full View

താലിബാന്‍റെ നടപടി മനുഷ്യത്വത്തിനും വിദ്യാഭ്യാസത്തിനും നീതിക്കും തുല്യതക്കും എതിരായ പ്രവൃത്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News