യു.എ.ഇയിൽ നികുതിവെട്ടിപ്പ്; 72.6 ലക്ഷം ഉൽപന്നങ്ങൾ പിടിച്ചെടുത്തു

ഫെഡറൽ ടാക്‌സ് അതോറിറ്റിയാണ് കഴിഞ്ഞ ആറുമാസത്തിനിടെ നടത്തിയ പരിശോധനയുടെ കണക്കുകൾ പുറത്തുവിട്ടത്

Update: 2024-08-14 17:49 GMT
Advertising

ദുബൈ: യു.എ.ഇയിൽ നികുതി വെട്ടിപ്പ് നടത്തിയ 72.6 ലക്ഷം ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഫെഡറൽ ടാക്‌സ് അതോറിറ്റിയാണ് കഴിഞ്ഞ ആറുമാസത്തിനിടെ നടത്തിയ പരിശോധനയുടെ കണക്കുകൾ പുറത്തുവിട്ടത്. എക്‌സൈസ് നികുതി, മൂല്യവർധിത നികുതി എന്നിവ വെട്ടിച്ച് വിൽപന നടത്താനായി സൂക്ഷിച്ചിരുന്ന പുകയില ഉൽപന്നങ്ങളും ശീതളപാനീയങ്ങളുമാണ് പിടിച്ചെടുത്തവയിൽ ഏറെയും.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 79.2 ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. യു.എ.ഇ.യിലെ നിയമ വ്യവസ്ഥകൾ പാലിക്കാത്ത 1,330 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും ഫെഡറൽ ടാക്‌സ് അതോറിറ്റി അറിയിച്ചു. നികുതി വെട്ടിപ്പ് ഇല്ലാതാക്കുക, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, വിപണികളിൽ നിരോധിത വസ്തുക്കൾതടയുക എന്നിവക്കായി പ്രാദേശിക വിപണികളിൽ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.

നികുതി നിയമങ്ങൾ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആറ് മാസങ്ങളിലായി 40,580 സ്ഥലങ്ങൾ അധികൃതർ പരിശോധിച്ചു. മൊത്തം 6210 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. എക്സൈസ് അല്ലെങ്കിൽ മൂല്യവർധിത നികുതി പാലിക്കാതെയുള്ള വ്യാപാരം, സംഭരണം എന്നിവ തടയുന്നതിന് വിപുലമായ പരിശോധനകളാണ് നടത്തുന്നത്. പുകയില ഉത്പന്നങ്ങളുടെ പായ്ക്കുകളിലെ ഡിജിറ്റൽ മുദ്രകളിലൂടെ നികുതി അടച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News