'ദ ദുബൈ മാൾ' ഇനി ' ദുബൈ മാൾ'; ആരംഭിച്ച് 14 വർഷങ്ങൾക്ക് ശേഷമാണ് പേര് മാറ്റം

സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ മാളിന്റെ പേര് മാറ്റി

Update: 2023-01-23 13:00 GMT
Advertising

ആരംഭിച്ച് 14 വർഷങ്ങൾക്ക് ശേഷം പേര് മാറ്റം പ്രഖ്യാപിച്ച് ദുബൈ മാൾ. 'ദ ദുബൈ മാൾ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡൗൺടൗണിലെ പ്രധാന സന്ദർശനകേന്ദ്രം ഇനി 'ദുബൈ മാൾ' എന്നാണ് അറിയപ്പെടുക.

ഔദ്യോഗിക സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം മാളിന്റെ പേര് മാറ്റിയിട്ടുണ്ട്. ടികടോക് വീഡിയോയിലൂടെയാണ് പുതിയ പേരുമാറ്റം പ്രഖ്യാപിച്ചത്.

പുതിയ മാറ്റത്തോട് സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരിൽനിന്ന് ലഭിക്കുന്നത്. ഞങ്ങൾ ഇതുവരെയും 'ദ' ഇല്ലാതെ തന്നെയാണ് ഉപയോഗിച്ചിരുന്നതെന്നും അതിൽ 'ദ' ഉണ്ടായിരുന്നെന്ന് ഇതുവരെയും അറിയില്ലായിരുന്നുവെന്നും ചിർ കമന്റ് ചെയ്യുന്നു.

ദുബായ് ഡൗൺടൗണിൽ സ്ഥിതിചെയ്യുന്ന ദുബൈ മാൾ, ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന റീട്ടെയ്ൽ, ലൈഫ്സ്റ്റൈൽ ഡെസ്റ്റിനേഷനായാണ് കണക്കാക്കുന്നത്. ഓരോ വർഷവും 100 ദശലക്ഷത്തിലധികം സന്ദർശകർ മാൾ സന്ദർശിക്കുന്നതായി ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. മാളിൽ 200ലധികം അന്താരാഷ്ട്ര ഡൈനിങ് അനുഭവങ്ങളും 1,200ൽ അധികം റീട്ടെയിൽ ഔട്ട്ലെറ്റുകളുമുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News