അബൂദബിയിലെ ആദ്യ സി.എസ്.ഐ ചര്‍ച്ചും വിശ്വാസികള്‍ക്കായി ഉടന്‍ തുറന്നുകൊടുക്കും
Update: 2022-05-27 15:15 GMT
അബൂദബിയില്‍ 2024ല്‍ വിശ്വാസികള്‍ക്കായി തുറന്ന്‌കൊടുക്കാനിരിക്കുന്ന ഹിന്ദു ക്ഷേത്രത്തോടനുബന്ധിച്ച് നിര്‍മിക്കുന്ന അബൂദബിയിലെ ആദ്യ സി.എസ്.ഐ ചര്‍ച്ചും താമസിയാതെ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും. പള്ളിക്കെട്ടിടത്തിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
വൈദ്യുതി കണക്ഷനും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ക്കും വേണ്ടി കാത്തുനില്‍ക്കുകയാണെന്ന് വികാരി ലാല്‍ജി എം. ഫിലിപ്പ് പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ക്ഷേത്രത്തിനൊപ്പം ചര്‍ച്ചിനും ഭൂമി അനുവദിച്ചു നല്‍കിയത്.