ദുബൈയിലേക്ക് ലോകവിനോദ സഞ്ചാരികളുടെ ഒഴുക്ക്
ജനുവരിയിൽ മാത്രം ദുബൈ സന്ദർശിച്ചത് 17.7 ലക്ഷം ടൂറിസ്റ്റുകൾ
ദുബൈ: ദുബൈയിലേക്ക് ലോകവിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ജനുവരിയിൽ മാത്രം ദുബൈ സന്ദർശിച്ചത് 17.7 ലക്ഷം ടൂറിസ്റ്റുകൾ. തൊട്ടു മുൻ വർഷം ജനുവരിയിലേതിൽ നിന്ന് 21 ശതമാനം വർധനയാണിത്
ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പാണ്ജനുവരിയിലെ ദുബൈ ടൂറിസം പെർഫോമൻസ് റിപ്പോർട്ട് പുറത്തുവിട്ടത്. ദുബൈയിലേക്ക് വന്നവരിൽ ഏറ്റവും കൂടുതൽ സന്ദർശകർ യൂറോപ്പിൽ നിന്നാണ്. പോയ വർഷം ജനുവരിയിൽ 14.7 ലക്ഷം സന്ദർശകരായിരുന്നു ദുബൈയിൽ എത്തിച്ചേർന്നത്. യൂറോപ്പിനെ മാറ്റിനിർത്തിയാൽ തൊട്ടുപിന്നാലെയുള്ളത്ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
3.11ലക്ഷം പേരാണ്ജനുവരിയിൽ വിവിധ ഗൾഫ്രാജ്യങ്ങളിൽ നിന്ന്സന്ദർശകരായെത്തിയത്. റഷ്യ, കോമൺവെൽത്ത് രാജ്യങ്ങൾ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള അന്തർദേശീയ സന്ദർശകരുടെ എണ്ണം 15ശതമാനമാണ്. അതേസമയം മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 12 ശതമാനം വരും. 2023ൽ 1.71കോടി അന്താരാഷ്ട്ര സഞ്ചാരികൾ ദുബൈ കാണാനെത്തിയെന്നാണ് കണക്ക്.
മുൻവർഷത്തെ അപേക്ഷിച്ച് 19.4 ശതമാനം വർധനയാണിത്. 2022ൽ 1.43കോടി സഞ്ചാരികളാണ് ദുബൈയിലെത്തിയത്. കോവിഡ് കാലത്തിന് മുമ്പുള്ളതിനേക്കാൾ കൂടുതൽ പേരെ ദുബൈയിലെത്തിക്കാൻ കഴിഞ്ഞവർഷം സാധിച്ചു. ഇക്കുറി റിക്കാർഡ് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ദുബൈക്ക് കഴിയുമെന്നാണ് കണക്കുകൂട്ടൽ