ആഗോള പൊലീസ് ഉച്ചകോടിക്ക് ദുബൈ എക്സ്പോയിൽ തുടക്കമായി
150 രാജ്യങ്ങളിലെ പൊലീസ് സേനകളുടെ പ്രതിനിധികൾ പങ്കെടുക്കും
ആഗോള പൊലീസ് ഉച്ചകോടിക്ക് ദുബൈയിൽ തുടക്കമായി ദുബൈ എക്സ്പോ വേദിക്ക് സമീപത്തെ ദുബൈ എക്സിബിഷൻ സെന്റററിലാണ് സമ്മേളനം നടക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ തുടങ്ങിയവരും പങ്കെടുത്തു.
150 രാജ്യങ്ങളിലെ പൊലീസ് സേനകളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടിയുടെ സംഘാടകർ ദുബൈ പൊലീസാണ്. പൊലീസിങ് രംഗത്തെ പുതിയ സങ്കേതകങ്ങളും സൗകര്യങ്ങളും ചർച്ച ചെയ്യുന്നതാണ് ഈ ഉച്ചകോടി.
ഉച്ചകോടിയില്‍ പങ്കെടുത്തവരെ അമ്പരപ്പിച്ചുകൊണ്ട് ദുബൈ പോലീസ് ഭാവിയിലേക്കുള്ള പുതിയ ഡ്രൈവറില്ലാ പട്രോളിങ് വാഹനം അവതരിപ്പിച്ചു. ഡ്രൈവറില്ലാ പോലീസ് പട്രോളിങ് വാഹനങ്ങള്‍ ഭാവിയില്‍ ദബൈ തെരുവുകളെ സുരക്ഷിതമാക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പോലീസ് മേധാവികളും ഉച്ചകോടിയില്‍ പങ്കെടുത്തു.