ദുബൈയിൽ നിർമിക്കുന്ന അതിനൂതന കാൻസർ ആശുപത്രിയുടെ രൂപരേഖ പുറത്തുവിട്ടു
2026ൽ നിർമാണം പൂർത്തീകരിക്കും
ദുബൈയിൽ ആരംഭിക്കുന്ന ഹംദാൻ ബിൻ റാശിദ് കാൻസർ ഹോസ്പിറ്റലിന്‍റെ രൂപരേഖ പുറത്തുവിട്ടു. ദുബൈ ആരോഗ്യവകുപ്പിന്‍റെ ഭാഗമായി അൽ ജദ്ദാഫ് ഏരിയയിലാണ് ആദ്യ സംയോജിത, സമഗ്ര കാൻസർ ആശുപത്രി നിർമിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച അത്യാധുനിക സൗകര്യങ്ങളായിരിക്കും ആശുപത്രിയിൽ ഒരുക്കുക.
ജദ്ദാഫിൽ ആശുപത്രി നിർമിക്കാൻ അനുവദിച്ച സ്ഥലത്ത് നടന്ന ചടങ്ങിൽ എക്സിക്യുട്ടീവ്കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂമാണ് രൂപരേഖ പുറത്തുവിട്ടത്. ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് റാശിദ് ബിൻ ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം, മറ്റു ഉന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
2026ൽ ആശുപത്രിയുടെ നിർമാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ദുബൈ ആരോഗ്യവകുപ്പ്ചടങ്ങിൽ പ്രഖ്യാപിച്ചു. അന്തരിച്ച ശൈഖ്ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിന് ആദരമർപ്പിച്ചാണ് പുതിയ ആശുപത്രി പണിയുന്നത്. രാജ്യത്തിനകത്തും പുറത്തും അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരവധി ആളുകളുടെ ജീവിതത്തെ സ്പർശിക്കുന്നതാണെന്ന്ചടങ്ങിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
ദുബൈ ഹെൽത്തിന്‍റെ ജീവകാരുണ്യ ദൗത്യമായ അൽ ജലീല ഫൗണ്ടേഷനിലൂടെ ലഭിച്ച ഫണ്ട്ഉപയോഗിച്ചാണ് കാൻസർ ഹോസ്പിറ്റലിന്‍റെ നിർമാണം. 56,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ആശുപത്രിക്കായി വ്യക്തികൾക്കും സംഘടനകൾക്കും സംഭാവന നൽകാം. 50 ക്ലിനിക്കുകൾ, 30 ക്ലിനിക്കൽ റിസർച്ച് ഏരിയ, 60 ഇൻഫ്യൂഷൻ റൂമുകൾ, 10 അടിയന്തര ചികിത്സ റൂമുകൾ, അഞ്ച് റേഡിയോ തെറപ്പി റൂമുകൾ, 116 കിടക്കകൾ എന്നിവയാണ്ആശുപത്രിയിൽ ഒരുങ്ങുന്നത്. രോഗികൾക്കും ബന്ധുക്കൾക്കും സാന്ത്വനം പകരുന്നതിനായി ആശുപത്രി ക്യാമ്പസിന് ചുറ്റും 19 പൂന്തോട്ടങ്ങളും നിർമിക്കും.