എക്‌സ്‌പോ നഗരിയുടെ നിര്‍മാതാക്കള്‍ ദുബൈ എക്‌സ്‌പോ വേദിയിലെത്തി

തങ്ങളുടെ പേരുകള്‍ കൊത്തിവെച്ച സ്ഥലവും എക്‌സ്‌പോയിലെത്തിയ നൂറോളം തൊഴിലാളികള്‍ സന്ദര്‍ശിച്ചു

Update: 2022-02-20 09:56 GMT
Advertising


 



ലോകത്തെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്ന ദുബൈ എക്‌സ്‌പോ നഗരിയുടെ നിര്‍മാണത്തിന്റെ ഭാഗമായ നൂറ് തൊഴിലാളികള്‍ ഒന്നിച്ച് എക്‌സ്‌പോ ആസ്വദിക്കാനെത്തി. നിര്‍മാണത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ കുറിച്ചുവെച്ച തൂണുകളും അഭിമാനപൂര്‍വം ഇവര്‍ സന്ദര്‍ശിച്ചു. 



 


എക്‌സ്‌പോ നിര്‍മാണത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് ഇംഗ്ലീഷിലും അറബിയിലും എഴുതിയ ടീ ഷര്‍ട്ട് അണിഞ്ഞാണ് തൊഴിലാളികള്‍ എക്‌സ്‌പോയിലെത്തിയത്.

എക്‌സ്‌പോയിലെ വെള്ളച്ചാട്ടവും മറ്റ് കൗതുകങ്ങളും ആസ്വദിച്ച അവര്‍ അഭിമാനപൂര്‍വം തങ്ങളുടെ പേരുകള്‍ കൊത്തിവെച്ച തുണുകള്‍ക്ക് അരികിലെത്തി. എക്‌സ്‌പോ നിര്‍മാണത്തില്‍ പങ്കെടുത്ത രണ്ട് ലക്ഷം തൊഴിലാളികളുടെ പേരുകള്‍ ഇവിടെ കൊത്തിവെച്ചിട്ടുണ്ട്. അവിടെ തങ്ങളുടെ പേരുകള്‍ തിരഞ്ഞു കണ്ടെത്തിയ അവര്‍ അതിനരികില്‍ നിന്ന് ഫോട്ടോയുമെടുത്തു. 



 


വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിലെ തൊഴിലാളികളാണ് കൂട്ടത്തോടെ കഴിഞ്ഞദിവസം എക്‌സ്‌പോയിലെത്തിയത്. കമ്പനി എം.ഡി ഹസീന നിഷാദും ചെയര്‍മാന്‍ നിഷാദ് ഹുസൈനും തൊഴിലാളികള്‍ക്കൊപ്പം എക്‌സ്‌പോയിലെത്തിയിരുന്നു. ദുബൈ എക്‌സ്‌പോയുടെ മുഴുവന്‍ ആവേശവും നെഞ്ചേറ്റിയാണ് ഇവര്‍ മടങ്ങിയത്. 



 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News