ദുബൈയിൽ മീഡിയവൺ സൂപ്പർകപ്പിന് നാളെ കിക്കോഫ്
Update: 2022-11-11 06:06 GMT
ദുബൈയിൽ മീഡിയവൺ സൂപ്പർകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ദുബൈ ഖിസൈസിലെ ക്ലബ് ഫോർ ഡിറ്റർമിൻഡ് സ്റ്റേഡിയത്തിലാണ് കേരളത്തിലെ എട്ട് ജില്ലാ ടീമുകൾ മാറ്റുരക്കുക. ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തിൽ നാളെ തൃശൂരും പാലക്കാടും തമ്മിൽ ഏറ്റുമുട്ടും. ഇരു ടീമുകളുടേയും ക്യാപറ്റൻമാർ ഇന്നലെ തങ്ങളുടെ ടീം തന്ത്രങ്ങളെ കുറിച്ചും വിശേഷങ്ങളും മീഡിയാ വണ്ണുമായി പങ്കുവച്ചു.
മീഡിയവൺ സൂപ്പർകപ്പ് തങ്ങൾ കൊണ്ടുപോകുമെന്ന ആത്മവിശ്വാസത്തിലാണ് ടീമുകളെല്ലാം. സന്തോഷ് ട്രോഫി താരങ്ങളും, ഐ.എസ്.എൽ താരങ്ങളുമടക്കം നാളെ പാലക്കാടിന് വേണ്ടി ദുബൈയിലിറങ്ങുമെന്നാണ് വിവരം.