'മലയാളിയുടെ ജീവിതത്തിൽ ജാതിയുടെ സാന്നിധ്യം ശക്തം': സംവിധായകൻ സോഹൻ

വെള്ളിയാഴ്​ച റിലീസ്​ ചെയ്ത 'ഭാരത്​ സർക്കസ്​' ചിത്രത്തിന്​ കേരളത്തിലും ഗൾഫിലും മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്

Update: 2022-12-09 20:07 GMT
Advertising

മലയാളിയുടെ ജീവിതത്തിൽ ജാതിയുടെ സാന്നിധ്യം ശക്​തമാണെന്നും 'ഭാരത സർക്കസ്​' എന്ന സിനിമയിലൂടെ ഈ പ്രശ്നം ശക്​തമായി ഉന്നയിക്കാനാണ്​ ശ്രമിച്ചതെന്നും നടനും സംവിധായകനുമായ സോഹൻ സീനുലാൽ. സിനിമയുടെ റിലീസിനോടനുബന്ധിച്ച്​ ദുബൈയിൽ വിളിച്ചുചേർത്ത പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്​ച റിലീസ്​ ചെയ്ത 'ഭാരത്​ സർക്കസ്​' ചിത്രത്തിന്​ കേരളത്തിലും ഗൾഫിലും മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​​. ജാതി എന്നത്​ മലയാളിയുടെ പ്രബുദ്ധതയെ വെല്ലുവിളിച്ച്​ ഇന്നും നിലനിൽക്കുന്നു​ണ്ടെന്നും ഇത്​ ഉച്ചത്തിൽ മറയില്ലാതെ പറയാനാണ്​ സിനിമ ശ്രമിച്ചതെന്നും സോഹൻ പറഞ്ഞു. ജാതിവെറിയുള്ളവരെ തുറന്നു കാണിക്കാനാണ് സിനിമ ശ്രമിച്ചതെന്നായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പ്രതികരണം

നടൻ ബിനു പപ്പു, നടിമാരായ മേഘ തോമസ്​, ദിവ്യ നായർ, നിർമാതാവ്​ അനൂജ്​ ഷാജി എന്നിവരും പത്ര സമ്മേളനത്തിൽ പ​ങ്കെടുത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News