യു.എ.ഇ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് ആയിരങ്ങൾ

പൊതുമാപ്പ് രണ്ടാഴ്ച പിന്നിട്ടു

Update: 2024-09-14 17:33 GMT
Advertising

ദുബൈ: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ടാഴ്ച പിന്നിടുമ്പോൾ ഇതിനകം പ്രയോജനപ്പെടുത്തിയത് ആയിരങ്ങൾ. പിഴയൊന്നും കൂടാതെ നാട്ടിലേക്ക് മടങ്ങാനും താമസം നിയമവിധേയമാക്കാനും കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ.

ആറുകൊല്ലങ്ങൾക്കിപ്പുറമാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃതമായി യു.എ.ഇയിൽ തങ്ങുന്നവർക്കായി വിപുല സംവിധാനങ്ങളാണ് രാജ്യത്തുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്. ദുബൈ അവീറിൽ ഒരുക്കിയ പൊതുമാപ്പ് കേന്ദ്രമാണ് ഇതിൽ പ്രധാനം. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനൻറ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി കഴിഞ്ഞ ദിവസം ഇവിടെ സന്ദർശനം നടത്തി. ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്റ്റനൻറ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പൊലിസ് മേധാവിയെ സ്വീകരിച്ചു. പൊതുമാപ്പ് കാമ്പയിൻ ഗുണഭോക്താക്കൾക്ക് നൽകുന്ന വിവിധ സേവനങ്ങളും സൗകര്യങ്ങളും കമാൻഡർ ഇൻ ചീഫ് വിലയിരുത്തി.

ശനി മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയും വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ 12 വരെയും വൈകീട്ട് നാല് മുതൽ എട്ടുവരെയുമാണ് സെൻററിന്റെ പ്രവർത്തനം. നബിദിന അവധി ദിവസമായ നാളെ കേന്ദ്രം പ്രവർത്തിക്കില്ല. ഒക്ടോബർ അവസാനം വരെയാണ് പൊതുമാപ്പ് കാലാവധി. അവസാനം വരെ കാത്തിരിക്കതെ അർഹരായവർ എത്രയും വേഗം പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തമെന്ന് അധികൃതർ നിർദേശിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News