അബൂദബിയിൽ ട്രാഫിക് പിഴയിൽ ഇളവ്
നേരത്തേ പിഴയടച്ചാൽ 35% ഇളവ് ലഭിക്കും
Update: 2022-10-26 18:45 GMT

അബൂദബിയിൽ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു. നിയമ ലംഘനമുണ്ടായി 60 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ 35 ശതമാനം ഇളവ് നൽകുമെന്ന് അബൂദബി പൊലീസ് അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചാല്‍ 25 ശതമാനം ഇളവ് ലഭിക്കും. അബൂദബി സര്‍ക്കാരിന്‍റെ താം ഡിജിറ്റല്‍ ചാനല്‍, പൊലീസിന്‍റെ കസ്റ്റമര്‍ സര്‍വീസ് പ്ലാറ്റ്ഫോം യു.എ.ഇയിലെ അഞ്ച് ബാങ്കുകളുടെ മൊബൈൽ ആപ്പ് എന്നിവ വഴി പിഴയടക്കാം. ഈ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുള്ളവർക്ക് തവണകളായി പിഴയടക്കാനും സൗകര്യമുണ്ടാകും. അബൂദബി കൊമേഴ്സ്യല്‍ ബാങ്ക്, അബൂദബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്തുടങ്ങിയ ബാങ്കുകളിലാണ് ഈ സൗകര്യം.