യു.എ.ഇയിൽ കേസുകളിൽ കുടുങ്ങിയവരുടെ യാത്രാവിലക്ക് നീക്കുന്ന നടപടി എളുപ്പമാക്കി

  • കേസ് അവസാനിച്ചാൽ യാത്രാവിലക്ക് താനേ നീങ്ങുന്ന സംവിധാനം ഏർപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയം അറിയിച്ചു.

Update: 2024-08-16 17:23 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: യു.എ.ഇയിൽ കേസിൽ കുടുങ്ങിയവരുടെ യാത്രാവിലക്ക് നീക്കുന്ന നടപടി എളുപ്പമാക്കി. കേസ് അവസാനിച്ചാൽ യാത്രാവിലക്ക് താനേ നീങ്ങുന്ന സംവിധാനം ഏർപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. യാത്രാവിലക്ക് നീക്കാൻ ഇനി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.

സർക്കാർ ചുവപ്പുനാടകൾ ഒഴിവാക്കാനുള്ള യു.എ.ഇയുടെ സീറോ ഗവൺമെൻറ് ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം. യാത്രാ വിലക്ക് നീക്കാൻ പൂർത്തിയാക്കേണ്ടിയിരുന്ന ഒമ്പത് നടപടിക്രമങ്ങൾ ഇതോടൊ പൂർണമായും ഇല്ലാതാകും. നടപടികളുടെ കാലതാമസം ഒരു ദിവസത്തിൽ നിന്ന് മിനുറ്റികളിലേക്ക് ചുരുങ്ങും. നേരത്തെ അപേക്ഷക്കൊപ്പം കേസ് അവസാനിച്ചതായ രേഖയും അനുബന്ധ രേഖകളും സമർപ്പിക്കേണ്ടതുണ്ടായിരുന്നു. ഇനി മുതൽ ഇതൊന്നും ആവശ്യമുണ്ടാകില്ല. ദുബൈയിലെയും അബൂദബിയിലെയും ജുഡീഷ്യൽ വകുപ്പുകൾ പിഴ അടക്കുന്നതോടെ യാത്രാവിലക്ക് റദ്ദാക്കുന്നതിന് ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്തിയിരുന്നു.

ഉദ്യോഗസ്ഥ ഭരണം ചുരുക്കി ഫെഡറൽ സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നതിനാണ് സീറോ ഗവൺമെൻറ് ബ്യൂറോക്രസി പദ്ധതി ആരംഭിച്ചത്. കുറഞ്ഞത് 2,000 സർക്കാർ നടപടിക്രമങളാണ് ഇതിനിടെ ഒഴിവാക്കിയത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News